ഫെ​സ്റ്റി​ൽ​നി​ന്നു ല​ഭി​ച്ച മു​നിസി​പ്പാ​ലി​റ്റി വി​ഹി​തം രോ​ഗി​ക​ൾ​ക്കു ന​ൽ​കും
Wednesday, January 15, 2020 10:23 PM IST
ക​ട്ട​പ്പ​ന: ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഡി​സം​ബ​ർ മു​ത​ൽ ജ​നു​വ​രി ഒ​ന്നു​വ​രെ ന​ട​ത്തി​യ ഫെ​സ്റ്റ് പ​രി​പാ​ടി​യി​ൽ​നി​ന്നു ല​ഭി​ച്ച മു​നി​സി​പ്പാ​ലി​റ്റി വി​ഹി​തം ന​ഗ​ര​സ​ഭ​യി​ലെ രോ​ഗി​ക​ൾ​ക്ക് വി​ത​ര​ണം​ചെ​യ്യാ​ൻ കൗ​ണ്‍​സി​ൽ യോ​ഗം തീ​രു​മാ​നി​ച്ച​താ​യി ചെ​യ​ർ​മാ​ൻ ജോ​യി വെ​ട്ടി​ക്കു​ഴി പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ടി​ക്ക​റ്റ് നി​ര​ക്കി​ന്‍റെ 35 ശ​ത​മാ​ന​ത്തി​ൽ​നി​ന്നു​മാ​ണ് ഫ​ണ്ട് സ​മാ​ഹ​ര​ണം ന​ട​ത്തി​യ​ത്.
ഫെ​സ്റ്റി​ലൂ​ടെ സ​മാ​ഹ​രി​ച്ച 8.72 ല​ക്ഷം രൂ​പ നി​ല​വി​ൽ ഡ​യാ​ലി​സി​സി​ന് വി​ധേ​യ​രാ​കു​ന്ന വൃ​ക്ക​രോ​ഗി​ക​ൾ, ചി​കി​ത്സ​യ്ക്ക് വി​ധേ​യ​രാ​കു​ന്ന കാ​ൻ​സ​ർ രോ​ഗി​ക​ൾ, ഓ​പ്പ​റേ​ഷ​ന് വി​ധേ​യ​രാ​കേ​ണ്ട ഹൃ​ദ്രോ​ഗി​ക​ൾ എ​ന്നി​വ​ർ​ക്ക് ന​ൽ​കും. ധ​ന​സ​ഹാ​യ​ത്തി​ന് അ​പേ​ക്ഷ​ക​ൻ സ്വ​യം ത​യാ​റാ​ക്കി​യ അ​പേ​ക്ഷ, ഡോ​ക്ട​റു​ടെ സ​ർ​ട്ടി​ഫി​ക്ക​റ്റ്, കൗ​ണ്‍​സി​ല​ർ​മാ​രു​ടെ ക​ത്ത് എ​ന്നി​വ​സ​ഹി​തം ന​ഗ​ര​സ​ഭ​യി​ലെ ആ​രോ​ഗ്യ​വി​ഭാ​ഗ​ത്തി​ൽ 31-ന് ​മു​ന്പ് ന​ൽ​ക​ണം. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​മാ​രു​ടെ ശി​പാ​ർ​ശ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഫെ​ബ്രു​വ​രി​യി ര​ണ്ടാം​വാ​ര​ത്തി​ൽ അ​പേ​ക്ഷ​ർ​ക്ക് ധ​ന​സ​ഹാ​യം ന​ല്കും.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റി ചെ​യ​ർ​മാ​ൻ ബെ​ന്നി ക​ല്ലു​പു​ര​യി​ട​വും പ​ങ്കെ​ടു​ത്തു.