ജൂ​ബി​ലി​യാ​ഘോ​ഷം ഇ​ന്ന്
Wednesday, January 15, 2020 10:26 PM IST
വാ​ഴ​ക്കു​ളം: ആ​ര​ക്കു​ഴ സെ​ന്‍റ് തെ​രേ​സാ​സ് ക​ർ​മ​ലീ​ത്ത​മ​ഠം ശ​തോ​ത്ത​ര ര​ജ​ത ജൂ​ബി​ലി​യാ​ഘോ​ഷം ഇ​ന്ന് ആ​രം​ഭി​ക്കും. രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ചെ​റി​യാ​ൻ കാ​ഞ്ഞി​ര​ക്കൊ​ന്പി​ൽ, ഫാ. ​ജോ​ണ്‍ മു​ണ്ട​യ്ക്ക​ൽ, ഫാ. ​ജോ​ർ​ജ് ത​ട​ത്തി​ൽ, ഫാ. ​സി​ന്േ‍​റാ ആ​ലു​ങ്ക​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കും. 18 ന് ​രാ​വി​ലെ ഒ​ൻ​പ​തി​ന്് കോ​ത​മം​ഗ​ലം ബി​ഷ​പ് മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ കൃ​ത​ജ്ഞ​താ ബ​ലി​യ​ർ​പ്പി​ക്കും. തു​ട​ർ​ന്നു ന​ട​ക്കു​ന്ന പൊ​തു​യോ​ഗ​ത്തി​ൽ മാ​ർ ജോ​ർ​ജ് പു​ന്ന​ക്കോ​ട്ടി​ൽ ജൂ​ബി​ലി​യാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ ഡോ.​ന​വ്യ മ​രി​യ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
മോ​ണ്‍. ജോ​ർ​ജ് ഓ​ലി​യ​പ്പു​റം, മോ​ണ്‍. ഫ്രാ​ൻ​സി​സ് കീ​ര​ന്പാ​റ, സി​സ്റ്റ​ർ ഗ്രെ​യ്സ് തെ​രേ​സ്, ഫാ.​ജോ​ണ്‍ മു​ണ്ട​യ്ക്ക​ൽ, ഫാ.​പോ​ൾ പാ​റ​ക്കാ​ട്ടേ​ൽ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാ​ബു പൊ​തൂ​ർ, ത​ങ്ക​ച്ച​ൻ ഓ​ലി​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.