ക​ർ​ഷ​ക​ർ​ക്ക് ഉ​ണ​ർ​ത്തു​പാ​ട്ടു​മാ​യി ഇ​ൻ​ഫാം ആ​ന്തം
Thursday, January 16, 2020 10:35 PM IST
കാ​ഞ്ഞ​ര​പ്പ​ള്ളി: അ​രു​ണ​ശോ​ഭ​യി​ൽ വി​ള​ങ്ങു​മാ​ർ​ഷ ഭാ​ര​തം എ​ന്ന് തു​ട​ങ്ങു​ന്ന ഇ​ൻ​ഫാം ആ​ന്തം ക​ർ​ഷ​ക​ർ​ക്ക് ആ​വേ​ശ​മാ​കു​ന്നു. ക​ർ​ഷ​ക​രി​ൽ പ​ല​രും ഇ​തി​ന്‍റെ ഈ​ര​ടി​ക​ൾ മൊ​ബൈ​ലി​ൽ റിം​ഗ് ടൂ​ണാ​യി ഇ​ടാ​ൻ തു​ട​ങ്ങി.

ക​ർ​ഷ​ക​രു​ടെ ഐ​ക്യ​വും , പ്ര​കൃ​തി സം​ര​ക്ഷ​ണം, ജാ​തി- മ​ത വേ​ർ​തി​രി​വ് ഇ​ല്ലാ​ത്ത​ത് ക​ർ​ഷ​ക​രി​ൽ മാ​ത്രം, പെ​രു​മ​ഴ​യും പൊ​രി വെ​യി​ലും വ​ക​വ​യ്ക്കാ​തെ ഭൂ​മി​യു​ടെ കാ​വ​ലാ​ളു​ക​ളാ​ണ് ക​ർ​ഷ​ക​ർ എ​ന്ന സ​ന്ദേ​ശം ന​ൽ​കു​ക​യാ​ണ് ഇ​ൻ​ഫാം ആ​ന്ത​ത്തി​ലൂ​ടെ.

ഇ​തി​ന്‍റെ ര​ച​ന​യും സം​ഗീ​ത​സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത് ഇ​ൻ​ഫാം മെം​ബ​റാ​യ സി​ജോ ത​ട്ടാം പ​റ​ന്പി​ലാ​ണ്. ഇ​ൻ​ഫാം ദേ​ശീ​യ ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് മ​റ്റ​മു​ണ്ട​യി​ൽ ആ​ന്തം പ്ര​കാ​ശ​നം ചെ​യ്തു.

ഇ​ൻ​ഫാം ദേ​ശീ​യ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​ഡ്വ. വി.​സി. സെ​ബാ​സ്റ്റ്യ​ൻ, ഇ​ൻ​ഫാം കാ​ഞ്ഞി​ര​പ്പ​ള്ളി കാ​ർ​ഷി​ക ജി​ല്ല പ്ര​സി​ഡ​ന്‍റ് അ​ഡ്വ. എ​ബ്രാ​ഹം മാ​ത്യു പ​ന്തി​രു​വേ​ലി​ൽ, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ജി​ൻ​സ് കി​ഴ​ക്കേ​യി​ൽ, ഷാ​ബോ​ച്ച​ൻ മു​ള​ങ്ങ​ശേ​രി, ജ​യ്സ​ൺ ചെ​ബ്ലാ​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ദീ​പ​ശി​ഖ പ്ര​യാ​ണം
കൂ​വ​പ്പ​ള്ളി​യ​ിൽനി​ന്ന്

കാ​ഞ്ഞി​ര​പ്പ​ള്ളി: ഇ​ൻ​ഫാം ദേ​ശീ​യ സ​മ്മേ​ള​ന​ത്തോ​ടനു​ബ​ന്ധി​ച്ച് ഇ​ന്ന് ക​ട്ട​പ്പ​ന​യി​ൽ ന​ട​ക്കു​ന്ന ക​ർ​ഷ​ക റാ​ലി​യു​ടെ ഭാ​ഗ​മാ​യി ഇ​ന്ന് രാ​വി​ലെ 8.15ന് ​കൂ​വ​പ്പ​ള്ളി​യി​ൽ നി​ന്ന് ദീ​പ ശി​ഖ പ്രാ​യാ​ണം ആ​രം​ഭി​ക്കും.

ഇ​ൻ​ഫാം ദേ​ശീ​യ സ്ഥാ​പ​ക ചെ​യ​ർ​മാ​ൻ ഫാ. ​മാ​ത്യു വ​ട​ക്കേ​മു​റി​യു​ടെ ക​ബ​റി​ട​ത്തി​ലെ പ്രാ​ർ​ഥ​ന​ക​ൾ​ക്ക് ശേ​ഷം കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത മെ​ത്രാ​ൻ മാ​ർ ജോ​സ് പു​ളി​ക്ക​ൽ ദീ​പ​ശി​ഖ പ്ര​യാ​ണം ഉ​ദ്ഘാ​ട​നം ചെ​യ്യും. മാ​ര്‍ ജോ​സ് പു​ളി​ക്ക​ല്‍ ദീ​പ​ശി​ഖ ക​ത്തി​ച്ച് കൂ​വ​പ്പ​ള്ളി ഗ്രാ​മ​സ​മി​തി പ്ര​സി​ഡ​ന്‍റ് ജെ​യിം​സ് മൂ​ക്കി​ലി​ക്കാ​ട്ടി​ന് ന​ല്‍​കും. തു​ട​ര്‍​ന്ന്, കാ​ഞ്ഞി​ര​പ്പ​ള്ളി കാ​ര്‍​ഷി​ക താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് ബേ​ബി​ച്ച​ന്‍ ഏ​ര്‍​ത്ത​യി​ല്‍ ഏ​റ്റു​വാ​ങ്ങും.

9.30ന് ​പൊ​ടി​മ​റ്റ​ത്ത് വെ​ളി​ച്ചി​യാ​നി താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് സി​ബി ന​മ്പു​ടാ​കം ഏ​റ്റു​വാ​ങ്ങി 10ന് ​പൈ​ങ്ങ​ണാ​യി​ല്‍ മു​ണ്ട​ക്ക​യം താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് ജോ​മോ​ന്‍ ചേ​റ്റു​കു​ഴി​ക്ക് കൈ​മാ​റും.
പെ​രു​വ​ന്താ​ന​ത്ത് താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് സാ​ജു പൗ​വ​ത്ത് ഏ​റ്റു​വാ​ങ്ങി ഏ​ല​പ്പാ​റ​യി​ല്‍ ഉ​പ്പു​ത​റ കാ​ര്‍​ഷി​ക താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് കോ​ട്ടി​രി​ക്ക​ലി​ന് ന​ല്‍​കും.

ഉ​ച്ച​യ്ക്ക് 12.15ന് ​മേ​രി​കു​ള​ത്ത് എ​ത്തു​ന്ന ദീ​പ​ശി​ഖ ക​ട്ട​പ്പ​ന താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് ഡി​പി​ന്‍ വാ​ലു​മ്മേ​ള്‍ ഏ​റ്റു​വാ​ങ്ങി ക​ര്‍​ഷ​ക റാ​ലി തു​ട​ങ്ങു​ന്ന എ.​സി. ജോ​ർ​ജ് ന​ഗ​റി​ല്‍ എ​ത്തി​ക്കും. നൂ​റു​ക്ക​ണ​ക്കി​ന് ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളു​ടെ അ​ക​ന്പ​ടി​യോ​ടെ പ്ര​യാ​ണം.