അ​ക്ര​മി​ക​ളെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന്
Thursday, January 16, 2020 10:38 PM IST
ക​ട്ട​പ്പ​ന: തൂ​ക്കു​പാ​ല​ത്ത്് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രെ ആ​ക്ര​മി​ച്ച യ​ഥാ​ർ​ഥ പ്ര​തി​ക​ളെ അ​റ​സ്റ്റു​ചെ​യ്യ​ണ​മെ​ന്ന് ബി​ജെ​പി നേ​താ​ക്ക​ളാ​യ അ​ജി കു​ള​ത്തു​ങ്ക​ൽ, ഷാ​ജി നെ​ല്ലി​പ്പ​റ​ന്പി​ൽ, കെ. ​കു​മാ​ർ, സി.​ഡി. സ​ജീ​വ് എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.
തൂ​ക്കു​പാ​ല​ത്ത് ബി​ജെ​പി​യു​ടെ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ശേ​ഷം തൂ​ക്കു​പാ​ലം ജു​മാ​മ​സ്ജി​ദി​ൽ നി​സ്ക​രി​ക്കാ​നെ​ത്തി​യ ബി​ജെ​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​കെ. ന​സീ​റി​നെ മ​സ്ജി​ദി​നു​ള്ളി​ൽ ആ​ക്ര​മി​ച്ച പ്ര​തി​ക​ളെ അ​റ​സ്റ്റു​ചെ​യ്യാ​ൻ പോ​ലീ​സ് ത​യാ​റാ​യി​ട്ടി​ല്ല. ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേയാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.
യ​ഥാ​ർ​ഥ പ്ര​തി​ക​ളെ ഒ​ഴി​വാ​ക്കി ബി​നാ​മി​ക​ളു​ടെ പേ​രി​ൽ കേ​സെ​ടു​ക്കാ​നാ​ണ് പോ​ലീ​സ് ശ്ര​മി​ക്കു​ന്ന​ത്. ആ​ക്ര​മ​ണ​ത്തി​നു​പി​ന്നി​ൽ മു​സ്‌ലിം തീ​വ്ര​വാ​ദ സം​ഘ​ട​ന​ക​ളാ​ണെ​ന്നും ബി​ജെ​പി നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു.