ബ​സ് കാ​ത്തു​നി​ന്ന​യാ​ളെ ലോ​റി ഇ​ടി​ച്ചു​വീ​ഴ്ത്തി
Thursday, January 16, 2020 10:39 PM IST
അ​ടി​മാ​ലി: ബ​സ് കാ​ത്തു​നി​ന്ന 55-കാ​ര​നെ മി​നി​ലോ​റി ഇ​ടി​ച്ചു​വീ​ഴ്ത്തി. അ​പ​ക​ട​ത്തി​ൽ ക​ല്ലാ​ർ​കു​ട്ടി ഇ​ഞ്ച​പ്പ​താ​ൽ സ്വ​ദേ​ശി പു​ത്ത​ൻ​പു​ര​യ്ക്ക​ൽ ശി​വ​ദാ​സി​ന്‍റെ കാ​ലി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. അ​ടി​മാ​ലി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ശി​വ​ദാ​സി​ന്‍റെ വ​ല​തു​കാ​ൽ അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​യി​ലൂ​ടെ മു​റി​ച്ചു​മാ​റ്റി.
ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞാ​യി​രു​ന്നു അ​പ​ക​ടം. ബ​സ് എ​ത്തി​യ​പ്പോ​ൾ ശി​വ​ദാ​സ് കൈ​കാ​ണി​ച്ചു. ബ​സ് നി​ർ​ത്തു​വാ​ൻ വേ​ഗ​ത കു​റ​യ്ക്കു​ന്ന​തി​നി​ടെ ബ​സി​ന്‍റെ പി​ന്നി​ലെ​ത്തി​യ മി​നി​ലോ​റി തെ​റ്റാ​യ ദി​ശ​യി​ലൂ​ടെ ബ​സി​നെ മ​റി​ക​ട​ക്കു​ക​യും ശി​വ​ദാ​സി​നെ ഇ​ടി​ച്ചു​വീ​ഴ്ത്തു​ക​യു​മാ​യ​യി​രു​ന്നു. തെ​റി​ച്ചു വീ​ണ ശി​വ​ദാ​സി​നെ ഉ​ട​ൻ​ത​ന്നെ സ​മീ​പ​വാ​സി​ക​ൾ​ചേ​ർ​ന്ന് അ​ടി​മാ​ലി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. സം​ഭ​വ​ത്തെ​തു​ട​ർ​ന്ന് ലോ​റി ഡ്രൈ​വ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി കീ​ഴ​ട​ങ്ങി.