ഇ​ന്ത്യ​യെ മ​താ​ധി​ഷ്ഠി​ത​മാ​ക്കാ​ൻ ശ്ര​മം: കെ.​കെ. ജ​യ​ച​ന്ദ്ര​ൻ
Friday, January 17, 2020 10:34 PM IST
ഏ​ല​പ്പാ​റ: മ​തേ​ത​ര​ത്വ രാ​ജ്യ​മാ​യ ഇ​ന്ത്യ​യെ മ​താ​ധി​ഷ്ഠി​ത രാ​ജ്യ​മാ​ക്കി മാ​റ്റാ​നാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​തെ​ന്ന് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ. ജ​യ​ച​ന്ദ്ര​ൻ. രാ​ജ്യ​ത്ത് ന​ട​പ്പി​ലാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന നി​യ​മ​ങ്ങ​ൾ ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രേ എ​ൽ​ഡി​എ​ഫ് ന​ട​ത്തു​ന്ന മ​നു​ഷ്യ മ​ഹാ​ശൃം​ഖ​ല​യു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ന​ട​ത്തു​ന്ന ജാ​ഥ​യ്ക്ക് ഏ​ല​പ്പാ​റ​യി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ കെ.​കെ. ശി​വ​രാ​മ​ൻ, ഇ.​എ​സ്. ബി​ജി​മോ​ൾ, ആ​ർ. തി​ല​ക​ൻ, എം.​ജെ. വാ​വ​ച്ച​ൻ, എം. ​വ​ർ​ഗീ​സ്, ജ​യിം​സ് ടി. ​അ​ന്പാ​ട്ട്, ആ​ന്‍റ​പ്പ​ൻ ജേ​ക്ക​ബ്, കെ.​പി. വി​ജ​യ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ഏ​ല​പ്പാ​റ​യി​ൽ പ്ര​തീ​കാ​ത്മ​ക​മാ​യി പ്ര​വ​ർ​ത്ത​ക​ർ മ​നു​ഷ്യ​ശൃം​ഖ​ല തീ​ർ​ത്തു.