ജെ​പി​എം കോ​ള​ജ് ഡേ
Friday, January 17, 2020 10:35 PM IST
ല​ബ്ബ​ക്ക​ട: ജെ​പി​എം ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ലെ ഈ​വ​ർ​ഷ​ത്തെ കോ​ള​ജ് ഡേ ​ന​ൻ​മ​യു​ടെ ആ​ഘോ​ഷ​മാ​യി. കോ​ഴി​മ​ല ഗ​വ​ണ്‍​മെ​ന്‍റ് എ​ൽ​പി സ്കൂ​ളി​ലെ അ​ധ്യാ​പ​ക​രേ​യും വി​ദ്യാ​ർ​ഥി​ക​ളേ​യും അ​തി​ഥി​ക​ളാ​യി സ്വീ​ക​രി​ച്ചാ​ണ് മാ​തൃ​ക​യാ​യ​ത്. കോ​ള​ജ് ഡേ ​ആ​ഘോ​ഷ​ങ്ങ​ൾ സി​എ​സ്ടി സ​ഭ ജ​ന​റാ​ൾ റ​വ. ഡോ: ​ഫ്രാ​ൻ​സി​സ് കി​ളി​വ​ള്ളി​ക്ക​ൽ ഉ​ദ്ഘാ​ട​നം​ചെ​യ്തു. കോ​ള​ജ് മാ​നേ​ജ​ർ ഫാ. ​ജോ​ബി വെ​ള്ള​പ്ലാ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ശ​സ്ത ഗാ​യ​ക​ൻ ഹ​രി​ശ​ങ്ക​റി​ന്‍റെ സം​ഗീ​ത പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​കെ.​എം. മാ​ത്യു സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം​ചെ​യ്തു. വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ലി​റ്റോ കൂ​ലി​പ്പ​റ​ന്പി​ൽ, ബ​ർ​സാ​ർ ഫാ. ​ജോ​ബി​ൻ കൂ​നം​പാ​റ​യി​ൽ, ലി​റ്റി​ൽ ഫ്ള​വ​ർ ആ​ശ്ര​മം സു​പ്പീ​രി​യ​ർ ഫാ. ​ടോ​ണി ആ​ടു​കു​ഴി​യി​ൽ, കോ​ഴി​മ​ല എ​ൽ​പി സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ അ​നി​ൽ ജോ​സ​ഫ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് റെ​ജി ത​ട്ടാം​പ​റ​ന്പി​ൽ, യൂ​ണി​യ​ൻ ചെ​ർ​മാ​ൻ ജി​തി​ൻ ജോ​യി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.