കു​റ​ത്തി​ക്കു​ടി​യോ​ടു​ള്ള അ​വ​ഗ​ണ​ന​യ്ക്കെ​തി​രേ സ​മ​രം
Saturday, January 18, 2020 11:05 PM IST
മാ​ങ്കു​ളം: കു​റ​ത്തി​ക്കു​ടി നി​വാ​സി​ക​ളോ​ടു​ള്ള അ​ധി​കൃ​ത​രു​ടെ അ​വ​ഗ​ണ​ന​യ്ക്കെ​തി​രേ സ​മ​രം. 22-ന് ​ദേ​വി​കു​ളം ആ​ർ​ഡി​ഒ ഓ​ഫീ​സി​നു​മു​ന്നി​ൽ ഗ്രാ​മ​വാ​സി​ക​ൾ സ​മ​രം ന​ട​ത്തും. കു​റ​ത്തി​ക്കു​ടി ഗോ​ത്ര​ര​ശ്മി ഗ്ര​ന്ഥ​ശാ​ല​യു​ടെ​യും ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബ്ബിന്‍റെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് സ​മ​രം ന​ട​ത്തു​ന്ന​ത്.

ര​ണ്ടു നൂ​റ്റാ​ണ്ടു പ​ഴ​ക്ക​മു​ള്ള കു​ടി​യി​ൽ റോ​ഡു​സൗ​ക​ര്യ​മോ ആ​ശു​പ​ത്രി​യോ മ​റ്റ് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളോ ഇ​തു​വ​രെ ഉ​ണ്ടാ​യി​ട്ടി​ല്ല. മ​ല​യോ​ര ഹൈ​വേ​യു​ടെ പേ​രി​ൽ ഗ​താ​ഗ​ത​യോ​ഗ്യ​മാ​യ റോ​ഡു​ക​ൾ​പോ​ലും അ​നു​വ​ദി​ക്കു​ന്നി​ല്ല. വ​ന്യ​മൃ​ഗ ശ​ല്യം​മൂ​ലം പൊ​റു​തി​മു​ട്ടി​യ ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കാ​ൻ പ​ദ്ധ​തി​ക​ളും ഉ​ണ്ടാ​യി​ട്ടി​ല്ല.

കു​റ​ത്തി​ക്കു​ടി​യി​ലെ ആ​ദി​വാ​സി​ക​ൾ​ക്ക് പ​ട്ട​യം ന​ൽ​കു​ക, തൊ​ഴി​ൽ​ര​ഹി​ത​രാ​യ ആ​ദി​വാ​സി യു​വാ​ക്ക​ൾ​ക്ക് തൊ​ഴി​ൽ ന​ൽ​കു​ക, തൊ​ഴി​ലു​റ​പ്പ് കൂ​ലി കു​ടി​ശി​ക വി​ത​ര​ണം​ചെ​യ്യു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് സ​മ​രം ന​ട​ത്തു​ന്ന​ത്.

രാ​വി​ലെ പ​ത്തി​ന് ആ​ർ​ഡി​ഒ ഓ​ഫീ​സി​നു​മു​ന്നി​ൽ ന​ട​ക്കു​ന്ന സ​മ​രം ദീ​പി​ക ഫ്ര​ണ്ട്സ് ക്ല​ബ് (ഡി​എ​ഫ്സി) സം​സ്ഥാ​ന ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ജി​നോ പു​ന്ന​മ​റ്റ​ത്തി​ൽ ഉ​ദ്ഘാ​ട​നം​ചെ​യ്യും. ഉൗ​രു​മൂ​പ്പ​ൻ മാ​യാ​ണ്ടി അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും.

കാ​ർ​ഷി​ക പു​രോ​ഗ​മ​ന സ​മി​തി സം​സ്ഥാ​ന ക​ണ്‍​വീ​ന​ർ ടി.​പി. ജോ​സ​ഫ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഗോ​പി നാ​ങ്ക​ല​പ്പ​ൻ, ഷാ​ജി ചി​ല​ന്പി​ൽ, കു​ട്ടി​ച്ച​ൻ തോ​ട്ട​മ​റ്റം, പി.​ടി. മാ​ണി, പ്ര​വീ​ണ്‍ ജോ​സ്, പി.​ഡി. ജോ​യി, ദി​ബി​ൻ ശാ​ന്തി, അ​ബ്ദു​ൽ അ​സീ​സ് സു​ഫ​രി, ച​ന്ദ്ര​ബാ​ബു ശാ​ന്തി, സ​ണ്ണി ജോ​സ​ഫ്,സു​ധാ​ക​ര​ൻ കൊ​ച്ച് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കു​മെ​ന്ന് സ​മ​ര​സ​മി​തി നേ​താ​ക്ക​ളാ​യ കു​ട്ടാ​യി പൂ​വേ​ന്ദ്ര​ൻ, സ​ച്ചി​ൻ ബാ​ല​കൃ​ഷ്ണ​ൻ, ബി​നോ​യി ബേ​ബി എ​ന്നി​വ​ർ അ​റി​യി​ച്ചു.