പ​ള്ളി​യി​ൽ അ​ക്ര​മം ന​ട​ത്തി​യ യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്തു
Saturday, January 18, 2020 11:05 PM IST
ചെ​റു​തോ​ണി: പ​ള്ളി​യു​ടേ​യും പ​ള്ളി​മു​റി​യു​ടേ​യും ജ​ന​ൽ ചി​ല്ലു​ക​ൾ ത​ക​ർ​ക്കു​ക​യും ക​ത​ക് കു​ത്തി​തു​റ​ക്കാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്ത​യാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി. ശാ​ന്തി​ഗ്രാം സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ലാ​ണ് എ​റ​ണാ​കു​ളം പു​ല്ലു​വ​ഴി സ്വ​ദേ​ശി തോ​ന്പ്രാം വീ​ട്ടി​ൽ അ​നി​ൽ (40) അ​ക്ര​മം ന​ട​ത്തി​യ​ത്.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12-ഓ​ടെ​യാ​ണ് ഇ​യാ​ൾ പ​ള്ളി​യി​ലെ​ത്തി​യ​ത്. ഈ​സ​മ​യം പ​ള്ളി​യി​ൽ ആ​രു​മു​ണ്ടാ​യി​രു​ന്നി​ല്ല. പ​ള്ളി​യു​ടെ ജ​ന​ൽ​ചി​ല്ലു​ക​ൾ ത​ക​ർ​ത്ത​ശേ​ഷം ഇ​ട​വ​ക വി​കാ​രി​യു​ടെ മു​റി​യു​ടെ ജ​ന​ൽ അ​ടി​ച്ചു​ ത​ക​ർ​ത്തു. പ​ള്ളി​മു​റി​യു​ടെ ക​ത​ക് കു​ത്തി​ത്തു​റ​ക്കാ​നും ശ്ര​മം ന​ട​ന്നു.

വി​വ​ര​മ​റി​ഞ്ഞ് പ​ള്ളി​യി​ലെ​ത്തി​യ ട്ര​സ്റ്റി​ക്ക് ഇ​യാ​ളെ ചെ​റു​ക്കു​ക സാ​ധ്യ​മ​ല്ലെ​ന്നു മ​ന​സി​ലാ​ക്കി പ​ള്ളി​മ​ണി​യ​ടി​ച്ച് നാ​ട്ടു​കാ​രെ കൂ​ട്ടു​ക​യാ​യി​രു​ന്നു. ആ​ളു​ക​ൾ കൂ​ടി​യ​തോ​ടെ ഇ​യാ​ൾ വാ​ഹ​ന​ത്തി​ൽ​ക​യ​റി ഇ​ടു​ക്കി ഭാ​ഗ​ത്തേ​ക്ക് ഓ​ടി​ച്ചു​പോ​യി.

പ​ള്ളി​യി​ൽ​നി​ന്നും ത​ങ്ക​മ​ണി പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ച് പോ​ലീ​സ് ഇ​യാ​ളു​ടെ വാ​ഹ​ന​ത്തി​നു​പി​ന്നാ​ലെ എ​ത്തി​യെ​ങ്കി​ലും പി​ടി​കൂ​ടാ​നാ​യി​ല്ല. പി​ന്നീ​ട് ഇ​ടു​ക്കി സി​ഐ സി​ബി​ച്ച​ൻ ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ടു​ക്കി​യി​ൽ​നി​ന്നും ഇ​യാ​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പ്ര​തി​യെ ത​ങ്ക​മ​ണി പോ​ലീ​സി​നു കൈ​മാ​റി.