ലൈ​ഫ് പ​ദ്ധ​തി: ജി​ല്ലാ സം​ഗ​മ​വും ഭ​വ​ന പൂ​ർ​ത്തീ​ക​ര​ണ പ്ര​ഖ്യാ​പ​ന​വും ഇന്ന്
Saturday, January 18, 2020 11:05 PM IST
ഇ​ടു​ക്കി: ജി​ല്ല​യി​ൽ ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഇ​തു​വ​രെ പൂ​ർ​ത്തീ​ക​രി​ച്ച 11,881 വീ​ടു​ക​ളു​ടെ പൂ​ർ​ത്തീ​ക​ര​ണ പ്ര​ഖ്യാ​പ​നം ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇന്ന് ഉച്ചയ്ക്ക് 12ന് ​നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്ത് ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ൽ ന​ട​ത്തും.

മ​ന്ത്രി എം.​എം. മ​ണി ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൊ​ച്ചു​ത്രേ​സ്യ പൗ​ലോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ലൈ​ഫ്മി​ഷ​ൻ സി​ഇ​ഒ യു.​വി. ജോ​സ് ലൈ​ഫ് പ​ദ്ധ​തി വി​ശ​ദീ​ക​രി​ക്കും. ജി​ല്ലാ​ക​ള​ക്ട​ർ എ​ച്ച്. ദി​നേ​ശ​ൻ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ക്കും. സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കി​വ​രു​ന്ന സ​ന്പൂ​ർ​ണ്ണ പാ​ർ​പ്പി​ട സു​ര​ക്ഷാ പ​ദ്ധ​തി​യാ​യ ലൈ​ഫ് പ​ദ്ധ​തി പ്ര​കാ​രം സം​സ്ഥാ​ന​ത​ല​ത്തി​ൽ നി​ർ​മ്മി​ക്കു​ന്ന ര​ണ്ടു​ല​ക്ഷം വീ​ടു​ക​ളു​ടെ പൂ​ർ​ത്തീ​ക​ര​ണ പ്ര​ഖ്യാ​പ​നം 26ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യാ​ണ് സം​ഗ​മം ന​ട​ത്തു​ന്ന​ത്.