പു​ഷ്പ​ക്ക​ണ്ട​ത്ത് കാ​ട്ടാ​ന ശ​ല്യം രൂ​ക്ഷം
Sunday, January 19, 2020 9:47 PM IST
നെ​ടു​ങ്ക​ണ്ടം: കേ​ര​ളാ - ത​മി​ഴ്നാ​ട് അ​തി​ർ​ത്തി​യാ​യ പു​ഷ്പ​ക​ണ്ടം അ​ണ​ക്ക​ര​മെ​ട്ടി​ൽ കാ​ട്ടാ​ന ശ​ല്യം രൂ​ക്ഷ​മാ​യി.
ക​ഴി​ഞ്ഞ ദി​വ​സം ആ​ൾ താ​മ​സ​മി​ല്ലാ​ത്ത വീ​ട് ത​ക​ർ​ത്ത കാ​ട്ടാ​ന ഏ​ല​ത്തോ​ട്ട​ങ്ങ​ളി​ൽ വ​ൻ കൃ​ഷി​നാ​ശ​വും വ​രു​ത്തി. അ​ണ​ക്ക​ര​മെ​ട്ട് സ്വ​ദേ​ശി അ​ജീ​ഷി​ന്‍റെ വീ​ടാ​ണ് ത​ക​ർ​ത്ത​ത്. ശ​നി​യാ​ഴ്ച അ​ർ​ധ​രാ​ത്രി​യോ​ടെ​യാ​ണ് ആ​ന​ക്കൂ​ട്ടം പു​ര​യി​ട​ങ്ങ​ളി​ൽ നാ​ശം വി​ത​ച്ച​ത്. അ​ണ​ക്ക​ര​മെ​ട്ട് - തൂ​ക്കു​പാ​ലം റോ​ഡി​ലും ഇ​ന്ന​ലെ പു​ല​ർ​ച്ചെ ആ​ന​ക്കൂ​ട്ടം നി​ല​യു​റ​പ്പി​ച്ചി​രു​ന്നു. മൂ​ന്ന് ആ​ഴ്ച​ക​ൾ​ക്ക് മു​ന്പും നാ​ല് ദി​വ​സം മു​ന്പും തു​ട​ർ​ച്ച​യാ​യി കാ​ട്ടാ​ന മേ​ഖ​ല​യി​ൽ എ​ത്തി​യി​രു​ന്നു.
നി​ര​വ​ധി ക​ർ​ഷ​ക​രു​ടെ കൃ​ഷി​യി​ട​മാ​ണ് ന​ശി​പ്പി​ക്ക​പ്പെ​ട്ട​ത്. ജ്യോ​തി​റാം എ​ന്ന​യാ​ളു​ടെ എ​സ്റ്റേ​റ്റി​ൽ അ​ന്പ​തോ​ളം ഏ​ല​ച്ചെ​ടി​ക​ൾ കാ​ട്ടാ​ന ന​ശി​പ്പി​ച്ചു. സ​മീ​പ​ത്തെ എ​സ്റ്റേ​റ്റി​ലും വ്യാ​പ​ക​മാ​യ നാ​ശ​മാ​ണ് വ​രു​ത്തി​യ​ത്. കാ​പ്പി, ചേ​ന, ചേ​ന്പ്, വാ​ഴ, ക​പ്പ എ​ന്നീ കൃ​ഷി​ക​ളും പൂ​ർ​ണ​മാ​യും ന​ശി​പ്പി​ച്ചു. ജ​ന​വാ​സ മേ​ഖ​ല​യി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണം കൂ​ടി​യ​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ പ​രി​ഭ്രാ​ന്തി​യി​ലാ​ണ്. നൂ​റു ക​ണ​ക്കി​നു വീ​ടു​ക​ളാ​ണ് ഇ​വി​ടെ​യു​ള്ള​ത്. കാ​ട്ടാ​ന ഭീ​തി​യി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ. പ്ര​ദേ​ശ​ത്ത് ട്ര​ഞ്ച് സ്ഥാ​പി​ച്ച് കൃ​ഷി​ഭൂ​മി​യും ജീ​വ​നും സം​ര​ക്ഷി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കു​ള്ള​ത്.