പ്ര​ള​യ ബാ​ധി​ത​ർ​ക്കാ​യു​ള്ള അ​ദാ​ല​ത്ത് തു​ട​ങ്ങി
Monday, January 20, 2020 10:46 PM IST
നെ​ടു​ങ്ക​ണ്ടം: പ്ര​ള​യ​ദു​രി​ത ബാ​ധി​ത​രാ​യ ആ​ളു​ക​ൾ​ക്ക് റ​വ​ന്യൂ റി​ക്ക​വ​റി​യാ​യ കാ​ർ​ഷി​ക, വി​ദ്യാ​ഭ്യാ​സ വാ​യ്പ​ക​ളി​ൽ സ​മാ​ശ്വാ​സം ന​ൽ​കു​ന്ന​തി​നാ​യു​ള്ള സ​ർ​ക്കാ​ർ അ​ദാ​ല​ത്തു​ക​ൾ​ക്ക് തു​ട​ക്ക​മാ​യി. ഉ​ടു​ന്പ​ൻ​ചോ​ല താ​ലൂ​ക്കി​ലെ വി​വി​ധ ദേ​ശ​സാ​ൽ​കൃ​ത ബാ​ങ്കു​ക​ളി​ൽ​നി​ന്നും വാ​യ്പ എ​ടു​ത്ത് റ​വ​ന്യൂ റി​ക്ക​വ​റി നേ​രി​ടു​ന്ന​വ​ർ​ക്ക് സ​ഹാ​യം ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യാ​ണ് അ​ദാ​ല​ത്തു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
ആ​ദ്യ അ​ദാ​ല​ത്ത് ഇ​ന്ന​ലെ നെ​ടു​ങ്ക​ണ്ട​ത്ത് ന​ട​ന്നു. ക​ൽ​കൂ​ന്ത​ൽ, പാ​റ​ത്തോ​ട്, ക​രു​ണാ​പു​രം, പാ​ന്പാ​ടും​പാ​റ, ഉ​ടു​ന്പ​ൻ​ചോ​ല, ച​തു​രം​ഗ​പ്പാ​റ വി​ല്ലേ​ജു​ക​ളി​ലെ റി​ക്ക​വ​റി കേ​സു​ക​ൾ​ക്കാ​യാ​ണ് പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ അ​ദാ​ല​ത്ത് ന​ട​ന്ന​ത്. അ​ദാ​ല​ത്തു​ക​ളി​ൽ പ​ലി​ശ, പി​ഴ​പ്പ​ലി​ശ തു​ട​ങ്ങി​യ​വ ഒ​ഴി​വാ​ക്കി പ​ര​മാ​വ​ധി സ​ഹാ​യ​ങ്ങ​ൾ വാ​യ്പ​ക്കാ​ർ​ക്ക് ന​ൽ​കു​മെ​ന്ന് ആ​ർ​ആ​ർ ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ കെ.​എ​സ.് വി​ജ​യ​ലാ​ൽ അ​റി​യി​ച്ചു. വാ​യ്പ​ക​ൾ തീ​ർ​പ്പാ​ക്കു​ന്ന​തി​നും ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.
അ​ദാ​ല​ത്തി​ന് ഉ​ടു​ന്പ​ൻ​ചോ​ല ആ​ർ​ആ​ർ ത​ഹ​സി​ൽ​ദാ​ർ എം. ​ബാ​ബു, ഡ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ കെ.​എ​സ്. വി​ജ​യ​ലാ​ൽ, റ​വ​ന്യൂ ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ അ​ന്പി​ളി, സ​ബി​ത, മി​നി, വി​ല്ലേ​ജ് ഓ​ഫീ​സ​ർ​മാ​രാ​യ ജി.​എ. പ്ര​ദീ​പ് , ഷാ​ജി ജോ​സ​ഫ്, എം.​പി. ബി​നോ​യി, കെ.​ആ​ർ. പ്ര​മോ​ദ്കു​മാ​ർ, പി.​എം. സ​ന്ധ്യാ​മോ​ൾ, എ​സ.് മ​ണി​ലാ​ൽ, ബി. ​പ​വി​ത്ര​ൻ, യൂ​ണി​യ​ൻ ബാ​ങ്ക് നെ​ടു​ങ്ക​ണ്ടം ശാ​ഖ മാ​നേ​ജ​ർ എ​ൻ.​പി. ബി​നോ​യി, എ​സ്ബി​ഐ അ​സി. മാ​നേ​ജ​ർ ഷാ​ബു തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം​ന​ൽ​കി.
മാ​ർ​ച്ച് 31-ന് ​മു​ന്പാ​യി തീ​രു​മാ​ന​മാ​യ തു​ക അ​ട​ച്ചു​തീ​ർ​ക്കാ​നു​ള്ള സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി.
രാ​ജാ​ക്കാ​ട്, രാ​ജ​കു​മാ​രി, ബൈ​സ​ൻ​വാ​ലി, ചി​ന്ന​ക്ക​നാ​ൽ, പൂ​പ്പാ​റ, ശാ​ന്ത​ൻ​പാ​റ, കാ​ന്തി​പ്പാ​റ തു​ട​ങ്ങി​യ വി​ല്ലേ​ജു​ക​ളി​ലെ റി​ക്ക​വ​റി അ​ദാ​ല​ത്തു​ക​ൾ ഇ​ന്ന് രാ​ജ​കു​മാ​രി​യി​ലും കൊ​ന്ന​ത്ത​ടി, വാ​ത്തി​ക്കു​ടി, ഉ​പ്പു​തോ​ട് വി​ല്ലേ​ജു​ക​ളി​ലെ അ​ദാ​ല​ത്തു​ക​ൾ 22-ന് ​മു​രി​ക്കാ​ശേ​രി​യി​ലും ഇ​ടു​ക്കി, ക​ഞ്ഞി​ക്കു​ഴി, ത​ങ്ക​മ​ണി വി​ല്ലേ​ജു​ക​ളി​ലെ അ​ദാ​ല​ത്തു​ക​ൾ 23-ന് ​ചെ​റു​തോ​ണി​യി​ലും ആ​ന​വി​ലാ​സം, ച​ക്കു​വ​ള്ളം, അ​ണ​ക്ക​ര, വ​ണ്ട​ൻ​മേ​ട്, വി​ല്ലേ​ജു​ക​ളി​ലെ അ​ദാ​ല​ത്തു​ക​ൾ 27-ന് ​അ​ണ​ക്ക​ര​യി​ലും നടക്കും.
ക​ട്ട​പ്പ​ന, കാ​ഞ്ചി​യാ​ർ, ഇ​ര​ട്ട​യാ​ർ, അ​യ്യ​പ്പ​ൻ​കോ​വി​ൽ വി​ല്ലേ​ജു​ക​ളി​ലെ അ​ദാ​ല​ത്തു​ക​ൾ 28 നും ​ന​ട​ക്കു​മെ​ന്ന് ത​ഹ​സി​ൽ​ദാ​ർ അ​റി​യി​ച്ചു.