സ്കൂ​ൾ വാ​ർ​ഷി​കം
Monday, January 20, 2020 10:46 PM IST
മു​രി​ക്കാ​ശേ​രി: സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വാ​ർ​ഷി​ക​വും സ​ർ​വീ​സി​ൽ​നി​ന്ന് വി​ര​മി​ക്കു​ന്ന പ്രി​ൻ​സി​പ്പ​ൽ ഡെ​യ്സി അ​ഗ​സ്റ്റി​ൻ, അ​ധ്യാ​പ​ക​രാ​യ മേ​ഴ്സി​ക്കു​ട്ടി തോ​മ​സ്, പി.​എം. ഷാ​ലി എ​ന്നി​വ​ർ​ക്ക് യാ​ത്ര​യ​യ​പ്പും ഇ​ന്ന് ന​ട​ക്കും.
വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം മ​ന്ത്രി എം.​എം. മ​ണി നി​ർ​വ​ഹി​ക്കും. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ജോ​സ് ന​രി​തൂ​ക്കി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
മാ​ർ മാ​ത്യു ആ​നി​ക്കു​ഴി​ക്കാ​ട്ടി​ൽ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും. കെ​സി​ബി​സി വി​ദ്യാ​ഭ്യ​സ സെ​ക്ര​ട്ട​റി ഫാ. ​ജോ​സ് ക​രി​വേ​ലി​ക്ക​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.
സ​ർ​വീ​സി​ൽ​നി​ന്ന് വി​ര​മി​ക്കു​ന്ന അ​ധ്യാ​പ​ക​രു​ടെ ഫോ​ട്ടോ അ​നാ​ച്ഛാ​ദ​ന​വും മ​രി​യ​ൻ വോ​യ്സ് പ്ര​കാ​ശ​ന​വും ഇ​ടു​ക്കി​രൂ​പ​ത വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി ഫാ. ​ജോ​ർ​ജ് ത​കി​ടി​യേ​ൽ നി​ർ​വ​ഹി​ക്കും. ഹെ​ഡ്മാ​സ്റ്റ​ർ ജോ​യി ജോ​സ​ഫ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ. രാ​ജു, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം നോ​ബി​ൾ ജോ​സ​ഫ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം സു​നി​ത സ​ജീ​വ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.

കാ​പ്പി ക​ർ​ഷ​ക സെ​മി​നാ​ർ

ക​ട്ട​പ്പ​ന: കോ​ഫി ബോ​ർ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ളെ രാ​വി​ലെ 10.30-ന് ​തോ​പ്രാം​കു​ടി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ കാ​പ്പി ക​ർ​ഷ​ക സെ​മി​നാ​ർ ന​ട​ത്തും.