ക​ള്ളി​മാ​ലി​ക്കാ​ർ റോ​ഡി​ൽ വാ​ഴ ന​ട്ടു
Monday, January 20, 2020 10:46 PM IST
രാ​ജാ​ക്കാ​ട്: ക​ള്ളി​മാ​ലി​ക്കാ​രു​ടെ ക​ലി​പ്പു​തീ​ർ​ക്കാ​ൻ റോ​ഡി​ൽ വാ​ഴ​ന​ട്ടു. ജി​ല്ല​യി​ലെ പ്ര​ധാ​ന ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​യ ക​ള്ളി​മാ​ലി വ്യൂ​പോ​യി​ന്‍റി​ലേ​ക്കെ​ത്തു​ന്ന വി​വി​ധ റോ​ഡു​ക​ളു​ടെ ശോ​ച​നീ​യാ​വ​സ്ഥ​യി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് നാ​ട്ടു​കാ​ർ ക​ള്ളി​മാ​ലി ജം​ഗ്ഷ​നി​ൽ വാ​ഴ ന​ട്ട​ത്.
ദി​വ​സ​വും നൂ​റു​ക​ണ​ക്കി​ന് വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ എ​ത്തു​ന്ന പ്ര​ദേ​ശ​ത്തേ​ക്ക് അ​ന്പ​ല​ക്ക​വ​ല, ചെ​രു​പു​റം, മ​മ്മ​ട്ടി​ക്കാ​നം എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നാ​യി മൂ​ന്നു പ്ര​ധാ​ന റോ​ഡു​ക​ളാ​ണു​ള്ള​ത്. റോ​ഡു​ക​ൾ എ​ല്ലാം ത​ക​ർ​ന്നി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യി.
ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി നി​ർ​മി​ച്ച ചെ​രു​പു​റം റോ​ഡി​ലൂ​ടെ​യു​ള്ള വാ​ഹ​ന ഗ​താ​ഗ​തം നി​ല​ച്ചി​ട്ട് ര​ണ്ടു​വ​ർ​ഷ​ത്തി​ലേ​റെ​യാ​യി. മ​ഹാ​പ്ര​ള​യ​കാ​ല​ത്ത് മ​റ്റ് പാ​ത​ക​ൾ അ​ട​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്ന് അ​ന്പ​ല​ക്ക​വ​ല, ക​ള്ളി​മാ​ലി, കു​രി​ശും​പ​ടി ഭാ​ഗ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്ക് രാ​ജാ​ക്കാ​ട് ടൗ​ണി​ൽ എ​ത്തു​ന്ന​തി​നു​ള്ള ഏ​ക​മാ​ർ​ഗം ഇ​താ​യി​രു​ന്നു.
രാ​ജാ​ക്കാ​ട് - പൊ​ൻ​മു​ടി - അ​ടി​മാ​ലി സം​സ്ഥാ​ന പാ​ത​യു​മാ​യി ക​ള്ളി​മാ​ലി, മ​മ്മ​ട്ടി​ക്കാ​നം പ്ര​ദേ​ശ​ങ്ങ​ളെ ബ​ന്ധി​പ്പി​ക്കു​ന്ന അ​ന്പ​ല​ക്ക​വ​ല റോ​ഡ് ഒ​രു​വ​ർ​ഷ​മാ​യി പൊ​ട്ടി​പ്പൊ​ളി​ഞ്ഞു കി​ട​ക്കു​ക​യാ​ണ്. സ്കൂ​ൾ വാ​ഹ​ന​ങ്ങ​ളും റി​സോ​ർ​ട്ടു​ക​ളി​ലേ​ക്കും വ്യൂ ​പോ​യി​ന്‍റി​ലേ​ക്കു​മു​ള്ള വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ വാ​ഹ​ന​ങ്ങ​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ക​ഷ്ടി​ച്ചാ​ണ് ഇ​തു​വ​ഴി ക​ട​ന്നു​പോ​കു​ന്ന​ത്. മ​മ്മ​ട്ടി​ക്കാ​നം റോ​ഡും മി​ക്ക​യി​ട​ങ്ങ​ളും ത​ക​ർ​ന്നു​കി​ട​ക്കു​ക​യാ​ണ്.
നി​ര​വ​ധി പ​രാ​തി​ക​ൾ ന​ൽ​കി​യി​ട്ടും റോ​ഡു​ക​ൾ ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് നാ​ട്ടു​കാ​ർ റോ​ഡ് ഉ​പ​രോ​ധി​ച്ച് വാ​ഴ ന​ട്ട​ത്. പി.​ബി. സ​തീ​ശ​ൻ, അ​ജി​ൽ ബാ​ബു എ​ന്നി​വ​ർ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം​ന​ൽ​കി.