ക​നി​വ് 108 ആം​ബു​ല​ൻ​സ് സേ​വ​നം വി​പു​ലീ​ക​രി​ക്കു​ന്നു
Tuesday, January 21, 2020 10:21 PM IST
ഇ​ടു​ക്കി: ജി​ല്ല​യി​ലെ ക​നി​വ് 108 ആം​ബു​ല​ൻ​സി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​പു​ലീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ ക​ള​ക്ട​ർ എ​ച്ച് ദി​നേ​ശ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ അ​വ​ലോ​ക​ന​യോ​ഗം ചേ​ർ​ന്നു.
24 മ​ണി​ക്കൂ​റും സേ​വ​നം ന​ൽകുന്ന ഏ​ഴ് ആം​ബു​ല​ൻ​സു​ക​ളാ​ണു​ള്ള​ത്.
ജി​ല്ലാ ആ​ശു​പ​ത്രി, തൊ​ടു​പു​ഴ, ക​ട്ട​പ്പ​ന താ​ലൂ​ക്കാ​ശു​പ​ത്രി, അ​ടി​മാ​ലി, നെ​ടു​ങ്ക​ണ്ടം, സി​എ​ച്ച്സി വ​ണ്ടി​പ്പെ​രി​യാ​ർ, എ​ഫ്എ​ച്ച്സി കാ​ഞ്ചി​യാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് സേ​വ​നം ല​ഭ്യ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. രാ​ജാ​ക്കാ​ട് സി​എ​ച്ച്സി, വ​ണ്ട​ൻ​മേ​ട്, പി​എ​ച്ച്സി പെ​രു​വ​ന്താ​നം, ശാ​ന്ത​ൻ​പാ​റ എ​ന്നി​വി​ട​ങ്ങ​ളി​ൽ 12 മ​ണി​ക്കൂ​ർ സേ​വ​നം ല​ഭ്യ​മാ​ക്കു​ന്ന നാ​ല് ആം​ബു​ല​ൻ​സു​ക​ളാ​ണു​ള്ള​ത്. ആം​ബു​ല​ൻ​സ് സൗ​ജ​ന്യ സേ​വ​ന​ത്തി​നാ​യി 108 എ​ന്ന എ​മ​ർ​ജൻ​സി ന​ന്പ​രി​ൽ വി​ളി​ക്കാം.