ഇ​ടു​ക്കി പാ​ക്കേ​ജ് ന​ട​പ്പാ​ക്ക​ണം: ഡീ​ൻ കു​ര്യാ​ക്കോ​സ്
Tuesday, January 21, 2020 10:21 PM IST
അ​ടി​മാ​ലി: ഇ​ടു​ക്കി പാ​ക്കേ​ജ് അ​ടി​യ​ന്ത​ര​മാ​യി ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി ആ​വ​ശ്യ​പ്പെ​ട്ടു. പാ​ക്കേ​ജു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ൽ ഇ​തു​വ​രെ വേ​ണ്ട​വി​ധ​മൊ​രു യോ​ഗം​പോ​ലും ചേ​ർ​ന്നി​ട്ടി​ല്ലെ​ന്ന് ഡീ​ൻ കു​റ്റ​പ്പെ​ടു​ത്തി.
പ്ര​ഖ്യാ​പ​നം​വ​ന്ന് മാ​സ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും കാ​ര്യ​മാ​യ തു​ട​ർ​ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യി​ട്ടി​ല്ല. ഇ​ടു​ക്കി പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ച്ച​ത് എ​ന്തി​നു​വേ​ണ്ടി​യാ​യി​രു​ന്നെ​ന്ന് ജി​ല്ല​യി​ൽ​നി​ന്നു​ള്ള മ​ന്ത്രി​യും ഇ​ട​തു​പ​ക്ഷ എം​എ​ൽ​എ​മാ​രും വി​ശ​ദീ​ക​രി​ക്ക​ണ​മെ​ന്നും എം​പി ആ​വ​ശ്യ​പ്പെ​ട്ടു.
ജി​ല്ല​യി​ലെ ക​ർ​ഷ​ക​ർ വ​രു​മാ​ന​മാ​ർ​ഗ​മി​ല്ലാ​തെ ക​ഷ്ട​പ്പെ​ടു​ക​യാ​ണ്. ക​ർ​ഷ​ക​രു​ടെ കൈ​ക​ളി​ൽ വ​രു​മാ​ന​മെ​ത്തു​ന്ന​തി​നാ​യു​ള്ള ന​ട​പ​ടി​ക​ൾ ആ​വി​ഷ്ക​രി​ക്കാ​ൻ പാ​ക്കേ​ജി​ലൂ​ടെ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്നും ജി​ല്ല​യി​ലെ ജ​ന​ങ്ങ​ളെ വെ​ല്ലു​വി​ളി​ച്ചു സ​ർ​ക്കാ​രി​നെ മു​ന്പോ​ട്ടു​പോ​കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും ഡീ​ൻ കു​ര്യാ​ക്കോ​സ് പ​റ​ഞ്ഞു.