സ​ന്തോ​ഷി​ക്കാ​ൻ അ​വ​രെ​ത്തു​ന്നു; സ്നേ​ഹ​സ്പ​ർ​ശ​ത്തി​ലേ​ക്ക്
Wednesday, January 22, 2020 10:36 PM IST
ക​ട്ട​പ്പ​ന: സ​ന്തോ​ഷി​ക്കാ​ൻ, പ​ര​സ്പ​രം സാ​ന്ത്വ​ന​മേ​കാ​ൻ അ​ഞ്ചു​രു​ളി​യു​ടെ കു​ളി​ർ​മ നു​ക​രാ​ൻ സ്നേ​ഹ​സ്പ​ർ​ശ​ത്തി​ലേ​ക്ക് അ​വ​രെ​ത്തു​ന്നു. ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ​യി​ലെ പാ​ലി​യേ​റ്റീ​വ് രോ​ഗി​ക​ൾ​ക്ക് മാ​ന​സി​കോ​ല്ലാ​സ​മേ​കു​ന്ന​തി​നാ​യി ഫെ​ബ്രു​വ​രി എ​ട്ടി​ന് അ​ഞ്ചു​രു​ളി​യി​ൽ ഇ​വ​ർ​ക്കാ​യി ഒ​രു​ക്കു​ന്ന സം​ഗ​മ പ​രി​പാ​ടി​യാ​ണ് സ്നേ​ഹ​സ്പ​ർ​ശം.
മു​നി​സി​പ്പാ​ലി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​ടെ​യും ക​ട്ട​പ്പ​ന​യി​ലെ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് കു​ടും​ബ​സം​ഗ​മം ഒ​രു​ക്കു​ന്ന​ത്. പ​ര​സ​ഹാ​യം ആ​വ​ശ്യ​മാ​യ, കി​ട​പ്പി​ലാ​യ 170 പാ​ലീ​യേ​റ്റി​വ് രോ​ഗി​ക​ളാ​ണ് ക​ട്ട​പ്പ​ന ന​ഗ​ര​സ​ഭ പ​രി​ധി​യി​ലു​ള്ള​ത്. ഇ​വ​രെ പു​റം​ലോ​ക​ത്ത് എ​ത്തി​ക്കു​ന്ന​തി​നൊ​പ്പം മാ​ന​സി​ക സ​ന്തോ​ഷം പ​ക​ർ​ന്നു​ന​ല്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് സ്നേ​ഹ​സ്പ​ർ​ശം ഒ​രു​ക്കു​ന്ന​ത്.
രാ​വി​ലെ 10 മു​ത​ൽ നാ​ലു​വ​രെ​യാ​ണ് സം​ഗ​മം ന​ട​ക്കു​ന്ന​ത്. ആ​ബു​ല​ൻ​സും മ​റ്റു വാ​ഹ​ന​ങ്ങ​ളും ക്ര​മീ​ക​രി​ച്ച് ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​വ​രെ വീ​ടു​ക​ളി​ൽ​നി​ന്ന് സം​ഗ​മ​ത്തി​ലും തി​രി​ച്ചു വീ​ടു​ക​ളി​ലും എ​ത്തി​ക്കും. ഇ​വ​ർ​ക്ക് ഭ​ക്ഷ​ണ​വും സ​മ്മാ​ന​വും സം​ഘാ​ട​ക​ർ ഒ​രു​ക്കും.
പ​രി​പാ​ടി​യു​ടെ ന​ട​ത്തി​പ്പി​നാ​യി മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ ജോ​യി വെ​ട്ടി​ക്കു​ഴി ചെ​യ​ർ​മാ​നും ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​ിറ്റി ചെ​യ​ർ​മാ​ൻ തോ​മ​സ് മൈ​ക്കി​ൾ വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​നും താ​ലൂ​ക്ക് ആ​ശു​പ​ത്രി സു​പ്ര​ണ്ട് ഡോ. ​ശ്രീ​കാ​ന്ത് ക​ണ്‍​വീ​ന​റു​മാ​യു​ള്ള 101 അം​ഗ സ്വാ​ഗ​ത സം​ഘം രൂ​പി​ക​രി​ച്ചു. യോ​ഗ​ത്തി​ൽ തോ​മ​സ് മൈ​ക്കി​ൾ, കൗ​ണ്‍​സി​ല​ർ സി​ബി പാ​റ​പ്പാ​യി, സി​ജോ എ​വ​റ​സ്റ്റ്, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ആ​റ്റ്ലി പി. ​ജോ​ണ്‍, ജെഎ​ച്ച് ഐ​മാ​രാ​യ ജു​വാ​ൻ ഡി. ​മേ​രി, ബി​നീ​ഷ് ജേ​ക്ക​ബ്, ക​ട്ട​പ്പ​ന പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് ജോ​സ്, ജോ​ജോ കു​ന്പ​ള​ന്താ​നം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.