ചു​വ​പ്പുവ​സ​ന്ത​ത്തി​നു കാ​ന്ത​ല്ലൂ​രി​ൽ വി​ത്തി​ട്ടു
Thursday, January 23, 2020 10:35 PM IST
മ​റ​യൂ​ർ: കാ​ന്ത​ല്ലൂ​രി​ലെ വ്യാ​പ​ക​മാ​യ കൃ​ഷി​ക​ളി​ലൊ​ന്നാ​യ സ്ട്രോ​ബ​റി കൃ​ഷി​ക്ക് വി​ത്തു​പാ​കി. മ​ധ്യ​വേ​ന​ല​വ​ധി​ക്കാ​ല​ത്ത് വി​ള​വെ​ടു​പ്പ് ല​ക്ഷ്യം​വ​ച്ചാ​ണ് കൃ​ഷി ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. കാ​ന്ത​ല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും കൃ​ഷി​ഭ​വ​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ 72,000 തൈ​ക​ൾ വി​ത​ര​ണം​ചെ​യ്തു. വി​നോ​ദ സ​ഞ്ചാ​ര വി​ക​സ​ന​വും കൃ​ഷി വി​ക​സ​ന​വും സം​യോ​ജി​പ്പി​ച്ചാ​ണ് പ​ദ്ധ​തി ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.

അ​നു​യോ​ജ്യ കാ​ലാ​വാ​സ്ഥ​യി​ൽ മി​ക​ച്ച ഉ​ത്പാ​ദ​നം ല​ഭി​ക്കു​ന്ന സ്വീ​റ്റ് ചാ​ർ​ലി ഇ​ന​ത്തി​ൽ​പെ​ട്ട 72000 തൈ​ക​ളാ​ണ് കാ​ന്ത​ല്ലൂ​രി​ലെ മി​ക​ച്ച ക​ർ​ഷ​ക​രെ തെ​ര​ഞ്ഞെ​ടു​ത്ത് വി​ത​ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്. പൂ​ന​യി​ൽ​നി​ന്നു​മാ​ണ് തൈ​ക​ൾ എ​ത്തി​ച്ച​ത്. നൂ​ൽ​മ​ഴ​യും നീ​ർ​വാ​ർ​ച്ച​യു​മു​ള്ള പ്ര​ദേ​ശ​ത്തെ
ഒ​രു ചെ​ടി​യി​ൽ​നി​ന്നും ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ൽ ഒ​രു​കി​ലോ​ഗ്രാം വീ​തം പ​ഴം ല​ഭി​ക്കും.

ന​ല്ല ത​ണു​പ്പും നൂ​ൽ മ​ഴ​യു​മാ​ണ് സ്ട്രോ​ബ​റി കൃ​ഷി​ക്ക് അ​നു​യോ​ജ്യ കാ​ലാ​വ​സ്ഥ. ര​ണ്ടു​വ​ർ​ഷം മു​ൻ​പു​വ​രെ മ​റ​യൂ​ർ മ​ല​നി​ര​ക​ളി​ലെ പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യും വി​പ​ണ​ന​ത്തി​ന്‍റെ പാ​ളി​ച്ച​യും സ്ട്രോ​ബ​റി ക​ർ​ഷ​ക​ർ​ക്ക് പ്ര​തീ​ക്ഷി​ച്ച് ഫ​ലം ന​ൽ​കി​യി​രു​ന്നി​ല്ല. പി​ന്നീ​ട് ര​ണ്ടു വ​ർ​ഷ​ത്തി​നു​ശേ​ഷം 2017- 2018-ലെ ​സം​സ്ഥാ​ന ഹോ​ർ​ട്ടി​ക​ൾ​ച്ച​ർ മി​ഷ​ന്‍റ സ്ട്രോ​ബ​റി കൃ​ഷി വ്യാ​പ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സ്ട്രോ​ബ​റി കൃ​ഷി കാ​ന്ത​ല്ലൂ​ർ വ​ട്ട​വ​ട മേ​ഖ​ല​യി​ൽ ആ​രം​ഭി​ച്ച​ത്.

കൃ​ഷി ആ​രം​ഭി​ച്ച് മൂ​ന്നാം​മാ​സ​ത്തി​ൽ തു​ട​ങ്ങു​ന്ന വി​ള​വെ​ടു​പ്പ് ആ​റു​മു​ത​ൽ എ​ട്ടു​മാ​സം​വ​രെ തു​ട​രാം. സ്ട്രോ​ബ​റി പ​ഴ​ങ്ങ​ളു​ടെ സം​സ്ക​ര​ണം, മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളു​ടെ നി​ർ​മാ​ണം എ​ന്നി​വ​യി​ൽ പ​രി​ശീ​ല​നം ക​ർ​ഷ​ക​ർ​ക്ക് ന​ൽ​കി​യാ​ൽ ലാ​ഭ​ക​ര​മാ​യ കൃ​ഷി​യാ​യി സ്ട്രോ​ബ​റി​യെ നി​ല​നി​ർ​ത്താ​ൻ സാ​ധി​ക്കും.