പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രേ മ​നു​ഷ്യ മ​ഹാ​ശൃം​ഖ​ല​ 26-ന്
Thursday, January 23, 2020 10:37 PM IST
ക​ട്ട​പ്പ​ന: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രേ 26-ന് ​ത​ങ്ക​മ​ണി മു​ത​ൽ കാ​ഞ്ചി​യാ​ർ പ​ള്ളി​ക്ക​വ​ല​വ​രെ മ​നു​ഷ്യ മ​ഹാ​ശൃം​ഖ​ല ന​ട​ത്തു​മെ​ന്ന് എ​ൽ​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ കെ.​കെ. ശി​വ​രാ​മ​ൻ, സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ. ജ​യ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രേ രാ​ജ്യ​ത്തെ​ന്പാ​ടും ന​ട​ക്കു​ന്ന സ​മ​ര​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് മ​നു​ഷ്യ മ​ഹാ​ശൃം​ഖ​ല ന​ട​ത്തു​ന്ന​ത്.
26-ന് ​കാ​സ​ർ​ഗോ​ഡ് മു​ത​ൽ തി​രു​വ​ന​ന്ത​പു​രം വ​രെ 560 കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ൽ മ​നു​ഷ്യ മ​ഹാ​ശ്യം​ഖ​ല തീ​ർ​ക്കും. മ​നു​ഷ്യ​മ​ഹാ​ശ്യം​ഖ​ല ഇ​ടു​ക്കി ജി​ല്ല​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്നി​ല്ല. അ​തി​നാ​ലാ​ണ് ഇ​ടു​ക്കി​യി​ൽ ഉ​പ​ശൃം​ഖ​ല തീ​ർ​ക്കു​ന്ന​ത്.
ത​ങ്ക​മ​ണി, പാ​റ​ക്ക​ട​വ്, കാ​മാ​ക്ഷി, ശാ​ന്തി​ഗ്രാം, ഇ​ര​ട്ട​യാ​ർ, വെ​ള്ള​യാം​കു​ടി, ക​ട്ട​പ്പ​ന, ന​രി​യ​ന്പാ​റ വ​ഴി കാ​ഞ്ചി​യാ​ർ പ​ള്ളി​ക്ക​വ​ല വ​രെ​യാ​ണ് മ​നു​ഷ്യ​മ​ഹാ​ശ്യം​ഖ​ല.
ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് നി​യോ​ജ​ക മ​ണ്ഡ​ലാ​ടി​സ്ഥാ​ന​ത്തി​ൽ ജ​ന​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ക്കും.
3.30-ന് ​ട്ര​യ​ൽ, നാ​ലി​ന് പ്ര​തി​ജ്ഞ ചൊ​ല്ല​ൽ, തു​ട​ർ​ന്ന് പൊ​തു​സ​മ്മേ​ള​നം.
മ​ന്ത്രി എം.​എം. മ​ണി, സി​പി​ഐ ദേ​ശീ​യ കൗ​ണ്‍​സി​ൽ അം​ഗം സി.​എ. കു​ര്യ​ൻ, മു​ൻ എം​പി​മാ​രാ​യ ജോ​യ്സ് ജോ​ർ​ജ്, ഫ്രാ​ൻ​സി​സ് ജോ​ർ​ജ്, സ​ലീം പി. ​മാ​ത്യു എ​ന്നി​വ​ർ ക​ട്ട​പ്പ​ന​യി​ലും എ​ൽ​ഡി​എ​ഫ് ജി​ല്ലാ ക​ണ്‍​വീ​ന​ർ കെ.​കെ. ശി​വ​രാ​മ​ൻ കാ​ഞ്ചി​യാ​ർ പ​ള്ളി​ക്ക​വ​ല​യി​ലും സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ. ജ​യ​ച​ന്ദ്ര​ൻ ത​ങ്ക​മ​ണി​യി​ലും പ​ങ്കെ​ടു​ക്കും.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ അ​നി​ൽ കൂ​വ​പ്ലാ​ക്ക​ൻ, ജോ​ണി ചെ​രി​വു​പ​റ​ന്പി​ൽ, മാ​ത്യു വ​ർ​ഗീ​സ്, വി.​ആ​ർ. സ​ജി, വി.​ആ​ർ. ശ​ശി എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.