ക​ഞ്ചാ​വ് ക​ട​ത്തി​യ കേ​സി​ൽ പ്ര​തി​ക്ക് ക​ഠി​ന ത​ട​വും പി​ഴ​യും
Thursday, January 23, 2020 10:37 PM IST
തൊ​ടു​പു​ഴ: ക​ഞ്ചാ​വ് ക​ട​ത്തി​യ കേ​സി​ൽ പ്ര​തി​ക്ക് അ​ഞ്ച് വ​ർ​ഷം ക​ഠി​ന ത​ട​വി​നും 50,000 രൂ​പ പി​ഴ​യും പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ ആ​റ് മാ​സം കൂ​ടി ക​ഠി​ന ത​ട​വി​നും ശി​ക്ഷ വി​ധി​ച്ചു.
2.050 കി​ലോ ക​ഞ്ചാ​വ് ക​ട​ത്തി​യ കേ​സി​ൽ ക​ന്പം സ്വ​ദേ​ശി പ്ര​ഭു (36) വി​നെ​യാ​ണ് തൊ​ടു​പു​ഴ എ​ൻ​ഡി​പി​എ​സ് കോ​ട​തി സ്പെ​ഷ​ൽ ജ​ഡ്ജി കെ.​കെ. സു​ജാ​ത ശി​ക്ഷ​വി​ധി​ച്ച​ത്.
ഉ​ടു​ന്പ​ൻ​ചോ​ല എ​ക്സൈ​സ് ഇ​ൻ​സ്പ​ക്ട​ർ ജി. ​വി​ജ​യ​കു​മാ​റും സം​ഘ​വും ആ​റാം മൈ​ലി​ൽ റോ​ഡ​രി​കി​ൽ നി​ന്ന് ക​ഞ്ചാ​വ് ക​ണ്ടെ​ടു​ക്കു​ക​യാ​യി​രു​ന്നു.
പ്ര​തി​ക്കെ​തി​രെ ഉ​ടു​ന്പ​ൻ​ചോ​ല എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ടി.​ജി. റ്റോ​മി കു​റ്റ​പ​ത്രം ന​ല്കി.
തൊ​ടു​പു​ഴ സ്പെ​ഷ​ൽ കോ​ർ​ട്ട് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. ബി. ​രാ​ജേ​ഷ് ഹാ​ജ​രാ​യി.