പെ​ട്ടി​ക്ക​ട ഒ​ഴി​പ്പി​ക്കാ​നെ​ത്തി​യ പ​ഞ്ചാ​യ​ത്തു സെ​ക്ര​ട്ട​റി​യെ സി​പി​എം നേ​താ​ക്ക​ൾ ത​ട​ഞ്ഞു
Saturday, January 25, 2020 11:12 PM IST
മൂ​ന്നാ​ർ: മൂ​ന്നാ​റി​ലെ അ​ന​ധി​കൃ​ത പെ​ട്ടി​ക്ക​ട​ക​ൾ ഒ​ഴി​പ്പി​ക്കാ​നെ​ത്തി​യ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യെ സി​പി​എം നേ​താ​ക്ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​ട​ഞ്ഞു. ന​ട​പ്പാ​ത കൈ​യേ​റി നി​ർ​മി​ച്ച ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ൾ ഒ​ഴി​പ്പി​ച്ച​താ​ണ് പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണം.

മൂ​ന്നാ​ർ ട്രാ​ഫി​ക് അ​ഡ്വൈ​സ​റി ക​മ്മി​റ്റി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് സെ​ക്ര​ട്ട​റി അ​ജി​ത് കു​മാ​റും സം​ഘ​വും അ​ന​ധി​കൃ​ത ക​ച്ച​വ​ട​ക്കാ​രെ ഒ​ഴി​പ്പി​ക്കാ​നെ​ത്തി​യ​ത്. ച​ർ​ച്ചി​ൽ പാ​ല​ത്തി​നു​സ​മീ​പം കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് ത​ട​സ​മാ​കും​വി​ധം ക​ച്ച​വ​ടം ന​ട​ത്തി​യ​വ​രെ ഒ​ഴി​പ്പി​ക്കു​ന്പോ​ൾ സി​പി​എം പ്രാ​ദേ​ശി​യ നേ​താ​ക്ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ ഒ​രു​സം​ഘം ആ​ളു​ക​ൾ ത​ട​യു​ക​യാ​യി​രു​ന്നു. പ​ഞ്ചാ​യ​ത്തി​ന്‍റെ വാ​ഹ​ന​വും ത​ട​ഞ്ഞു. അ​ര​മ​ണി​ക്കൂ​റോ​ളം ക​ഴി​ഞ്ഞാ​ണ് മൂ​ന്നാ​ർ എ​സ്ഐ ഫ​ക്രു​ദീ​നും സം​ഘ​വും സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യ​ത്.

ജീ​വി​ക്കാ​ൻ മ​റ്റു മാ​ർ​ഗ​മി​ല്ലാ​ത്ത​വ​രാ​ണ് ടൗ​ണി​ലെ പാ​ത​യോ​ര​ങ്ങ​ളി​ൽ ക​ച്ച​വ​ടം ന​ട​ത്തു​ന്ന​തെ​ന്നാ​യി​രു​ന്നു നേ​താ​ക്ക​ളു​ടെ വാ​ദം. പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തോ​ടെ ഒ​ഴി​പ്പി​ക്ക​ൽ അ​വ​സാ​നി​പ്പി​ച്ച് സെ​ക്ര​ട്ട​റി​യും സം​ഘ​വും മ​ട​ങ്ങി.

മൂ​ന്നാ​റി​ൽ പ​ഞ്ചാ​യ​ത്ത് നി​ർ​മി​ച്ച ഫു​ട് പാ​ത്തു​ക​ൾ മു​ഴു​വ​നും കൈ​യ​ട​ക്കി നി​ര​വ​ധി​പേ​ർ ക​ച്ച​വ​ടം ന​ട​ത്തു​ക​യാ​ണ്. പ്ര​ശ്ന​ങ്ങ​ളി​ൽ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ യോ​ഗ​ങ്ങ​ളി​ൽ ആ​വ​ശ്യ​പ്പെ​ടു​മെ​ങ്കി​ലും ഒ​ഴി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തോ​ടെ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തു​ക​യാ​ണ് പ​തി​വ്.