മ​ല​ങ്ക​ര ടൂ​റി​സം ഫെ​സ്റ്റ് ക​ഴി​ഞ്ഞി​ട്ടും മാ​ലി​ന്യം നീ​ക്കാ​തെ സം​ഘാ​ട​ക​ർ
Monday, January 27, 2020 10:37 PM IST
മു​ട്ടം: മ​ല​ങ്ക​ര ടൂ​റി​സം ഫെ​സ്റ്റി​നോ​ട​നു​ബ​ന്ധി​ച്ച് ഡാ​മി​നു സ​മീ​പ​പ്ര​ദേ​ശ​ത്ത് ഉ​ണ്ടാ​യ മാ​ലി​ന്യ​ങ്ങ​ൾ ഫെ​സ്റ്റ് ക​ഴി​ഞ്ഞ് എ​ട്ടു ദി​വ​സ​മാ​യി​ട്ടും നീ​ക്കം ചെ​യ്യാ​ത്ത​തി​ൽ കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു.
ടൂ​റി​സം സാ​ധ്യ​ത​ക​ളെ​യും നാ​ടി​ന്‍റെ വി​ക​സ​ന​ല​ക്ഷ്യ​ങ്ങ​ളെ​യും മ​റ​ന്ന് സാ​ന്പ​ത്തി​ക ലാ​ഭം മാ​ത്രം ല​ക്ഷ്യ​മാ​ക്കി ന​ട​ത്തി​യ മ​ല​ങ്ക​ര ടൂ​റി​സം ഫെ​സ്റ്റ് അ​ഴി​മ​തി​യു​ടെ കൂ​ത്ത​ര​ങ്ങാ​യി​ മാ​റി​യ​താ​യി ആ​രോ​പി​ച്ചു.
ഇ​വി​ടെ ല​ക്ഷ​ങ്ങ​ൾ മു​ട​ക്കി നി​ർ​മി​ച്ച ന​ട​പ്പാ​ത​ പൊ​ട്ടി​പ്പൊ​ളി​ഞ്ഞു കി​ട​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​ത്. ല​ക്ഷ​ക്ക​ണ​ക്കി​നാ​ളു​ക​ളു​ടെ കു​ടി​വെ​ള്ള സ്രോ​ത​സാ​യ മ​ല​ങ്ക​ര ജ​ലാ​ശ​യ​ത്തി​ലേ​ക്ക് ഈ ​മാ​ലി​ന്യ​ങ്ങ​ൾ പ​തി​ക്കു​ക​യും മാ​ര​ക രോ​ഗ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ക​യും ചെ​യ്യും. അ​തി​നാ​ൽ എ​ത്ര​യും വേ​ഗം ഈ ​മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യ​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം പൊ​തു​ജ​ന​ങ്ങ​ളെ പ​ങ്കെ​ടു​പ്പി​ച്ച് സ​മ​ര​പ​രി​പാ​ടി​ക​ൾ​ക്ക് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി നേ​ത്യ​ത്വം ന​ൽ​കും പ്ര​സി​ഡ​ന്‍റ് ബേ​ബി വ​ണ്ട​നാ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
എ​സ്ത​പ്പാ​ൻ പ്ലാ​ക്കൂ​ട്ടം, എ.​ഒ. ചെ​റി​യാ​ൻ, എ​ൻ. കെ. ​ബി​ജു, റെ​ന്നി ചെ​റി​യാ​ൻ, എ​ൻ .കെ. ​അ​ജി, തി​ല​ക​ൻ വേ​ട്ടോം​കാ​ട്ടി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.