സീ​നി​യ​ർ ഹാ​ന്‍റ്ബോ​ൾ ടീ​മി​ലേ​ക്ക് സെ​ല​ക്ഷ​ൻ ല​ഭി​ച്ചു
Monday, February 17, 2020 10:38 PM IST
തൊ​ടു​പു​ഴ: ജി​ല്ലാ ഹാ​ന്‍റ്ബോ​ൾ ടീം ​അം​ഗ​ങ്ങ​ളാ​യ അ​നീ​ഷ് ജി​ജി, മെ​ൽ​ബി​ൻ ബാ​ബു എ​ന്നി​വ​ർ​ക്ക് കേ​ര​ള സീ​നി​യ​ർ ഹാ​ന്‍റ്ബോ​ൾ ടീ​മി​ലേ​ക്ക് സെ​ല​ക്ഷ​ൻ ല​ഭി​ച്ചു. 18 മു​ത​ൽ 23 വ​രെ കാ​ണ്‍​പൂ​രി​ൽ ന​ട​ക്കു​ന്ന ദേ​ശീ​യ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ ഇ​വ​ർ കേ​ര​ള​ത്തെ പ്ര​തി​നി​ധീ​ക​രി​ക്കും. അ​നീ​ഷ് ജി​ജി അ​ണ്ട​ർ -17, 19 കേ​ര​ള സ്കൂ​ൾ ടീ​മി​ലും 2017 മു​ത​ൽ 2019 വ​രെ കേ​ര​ള ജൂ​ണി​യ​ർ ടീ​മി​ലും എം​ജി യൂ​ണി​വേ​ഴ്സി​റ്റി ടീ​മി​ലും അം​ഗ​മാ​യി​രു​ന്നു. തേ​വ​ര എ​സ്എ​ച്ച് കോ​ള​ജ് അ​വ​സാ​ന വ​ർ​ഷ ഡി​ഗ്രി വി​ദ്യാ​ർ​ഥി​യാ​ണ്. മെ​ൽ​ബി​ൻ ബാ​ബു കേ​ര​ള സ​ബ്ജൂ​ണി​യ​ർ ടീ​മി​ലും അ​ണ്ട​ർ 17, അ​ണ്ട​ർ 19 കേ​ര​ള സ്കൂ​ൾ ടീ​മി​ലും കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി ടീ​മി​ലും അം​ഗ​മാ​യി​രു​ന്നു. മാ​വേ​ലി​ക്ക​ര മാ​ർ ഇ​വാ​നി​യോ​സ് കോ​ള​ജ് മൂ​ന്നാം​വ​ർ​ഷ ഡി​ഗ്രി വി​ദ്യാ​ർ​ഥി​യാ​ണ്.