പ്ര​ഫ. ജെ​സി ആ​ന്‍റ​ണി ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ പ​ദ​വി രാ​ജി വ​ച്ചു
Tuesday, February 18, 2020 10:41 PM IST
തൊ​ടു​പു​ഴ: ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ പ്ര​ഫ. ജെ​സി ആ​ന്‍റ​ണി പ​ദ​വി രാ​ജി വ​ച്ചു. കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​ജോ​സ്.​കെ.​മാ​ണി വി​ഭാ​ഗം അം​ഗ​മാ​യ ജെ​സി ആ​ന്‍റ​ണി യു​ഡി​എ​ഫ് ധാ​ര​ണ പ്ര​കാ​ര​മാ​ണ് രാ​ജി വ​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ആ​റോ​ടെ വൈ​സ് ചെ​യ​ർ​മാ​ൻ ഷാ​ഹു​ൽ​ഹ​മീ​ദ്, മു​ൻ വൈ​സ് ചെ​യ​ർ​മാ​ൻ​മാ​രാ​യ സി.​കെ.​ജാ​ഫ​ർ, ടി.​കെ.​സു​ധാ​ക​ര​ൻ​നാ​യ​ർ എ​ന്നി​വ​ർ​ക്കൊ​പ്പ​മെ​ത്തി ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി രാ​ജ​ശ്രീ പി.​നാ​യ​ർ​ക്ക് രാ​ജി​ക്ക​ത്ത് ന​ൽ​കി. ധാ​ര​ണ പ്ര​കാ​രം കോ​ണ്‍​ഗ്ര​സ് അം​ഗ​ത്തി​നു ചെ​യ​ർ​പേ​ഴ്സ​ണ്‍ പ​ദ​വി കൈ​മാ​റു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യ​ണ് ക​ഴി​ഞ്ഞ വ​ർ​ഷം ഫെ​ബ്രു​വ​രി 19ന് ​സ്ഥാ​ന​മേ​റ്റ ജെ​സി ആ​ന്‍റ​ണി ഒ​രു വ​ർ​ഷം തി​ക​യു​ന്ന ദി​വ​സം രാ​ജി ന​ൽ​കി​യ​ത്. ഭ​ര​ണ സ​മി​തി നി​ല​വി​ൽ വ​ന്ന​തി​നു ശേ​ഷ​മു​ള്ള മൂ​ന്നാ​മ​ത്തെ ചെ​യ​ർ​പേ​ഴ്സ​ണാ​യി​രു​ന്നു ജെ​സി ആ​ന്‍റ​ണി. വ​രു​ന്ന ചെ​യ​ർ​പേ​ഴ്സ​ണ്‍ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി കോ​ണ്‍​ഗ്ര​സി​ലെ ഏ​ക വ​നി​ത അം​ഗം സി​സി​ലി ജോ​സ് മ​ൽ​സ​രി​ക്കും. അ​ട്ടി​മ​റി​ക​ളൊ​ന്നും ന​ട​ന്നി​ല്ലെ​ങ്കി​ൽ നി​ല​വി​ൽ ഒ​രം​ഗ​ത്തി​ന്‍റെ മു​ൻ​തൂ​ക്ക​മു​ള്ള യു​ഡി​എ​ഫി​നു ത​ന്നെ പ​ദ​വി ല​ഭി​ക്കും. 35 അം​ഗ ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ലി​ൽ യു​ഡി​എ​ഫി​ന് 14 അം​ഗ​ങ്ങ​ളും എ​ൽ​ഡി​എ​ഫി​ന് 13ഉം ​ബി​ജെ​പി​യ്ക്ക് എ​ട്ടം​ഗ​ങ്ങ​ളാ​ണു​മു​ള്ള​ത്. ഭ​ര​ണ സ​മി​തി​യു​ടെ കാ​ല​യ​ള​വി​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ പ​ദ​വി ആ​ദ്യം മു​സ്ലീം​ലീ​ഗി​നും തു​ട​ർ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സി​നും പി​ന്നീ​ട് കോ​ണ്‍​ഗ്ര​സ് അം​ഗ​ത്തി​നു​മെ​ന്നാ​യി​രു​ന്നു യു​ഡി​എ​ഫ് ധാ​ര​ണ. ഇ​ന്ന​ലെ ന​ട​ന്ന കൗ​ണ്‍​സി​ലി​ൽ അ​ധ്യ​ക്ഷ​യാ​യി​രു​ന്ന ജെ​സി ആ​ന്‍റ​ണി പി​ന്നീ​ട് വി​ട​വാ​ങ്ങ​ൽ പ്ര​സം​ഗം ന​ട​ത്തി എ​ല്ലാ​വ​ർ​ക്കും ന​ന്ദി അ​റി​യി​ച്ചു.