കെഎ​സ്ആ​ർ​ടി​സി ഡി​പ്പോ മാ​ർ​ച്ചി​ൽ പ്ര​വ​ർ​ത്ത​നമാ​രം​ഭി​ക്കും
Tuesday, February 18, 2020 10:41 PM IST
തൊ​ടു​പു​ഴ: കെ ​എ​സ്ആ​ർ​ടി​സി ഡി​പ്പോ മാ​ർ​ച്ചി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​മെ​ന്ന് കെ ​എ​സ്ആ​ർ​ടി​സി ഡ​യ​റ​ക്ട​ർ ബോ​ർ​ഡം​ഗം സി.​വി.​വ​ർ​ഗീ​സ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
ഡി​പ്പോ പൂ​ർ​ത്തീ​ക​ര​ണ​ത്തി​നാ​വ​ശ്യ​മാ​യ 81 ല​ക്ഷം രൂ​പ ക​ട​മു​റി​ക​ളു​ടെ ലേ​ല​ത്തി​ലൂ​ടെ സ​മാ​ഹ​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ്. ജീ​വ​ന​ക്കാ​ർ​ക്കും യാ​ത്ര​ക്കാ​ർ​ക്കും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി അ​വ​ശേ​ഷി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നാ​ലാ​ഴ്ച​ക്കു​ള്ളി​ൽ പൂ​ർ​ത്തി​യാ​ക്കി ഡി​പ്പോ തു​റ​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.
ഗാ​രേ​ജി​ന്‍റെ​യും ക​ട​മു​റി​ക​ളു​ടെ​യും ഓ​ഫീ​സി​ന്‍റെ​യും വൈ​ദ്യു​തീ​ക​ര​ണ ജോ​ലി​ക​ൾ, മീ​റ്റ​റിം​ഗ് പാ​ന​ൽ സ്ഥാ​പി​ക്ക​ൽ, ട്രാ​ൻ​സ്ഫോ​ർ​മ​റി​ൽ നി​ന്നും കേ​ബി​ൾ സ്ഥാ​പി​ക്ക​ൽ,ഹൈ​മാ​സ്റ്റ് ലൈ​റ്റു​ക​ൾ, ഓ​ഫീ​സ് ഫ​ർ​ണി​ഷിം​ഗ് എ​ന്നി​വ​യാ​ണ് ഇ​നി​യും പൂ​ർ​ത്തി​യാ​കാ​നു​ള്ള​ത്.
ഇ​ത്ത​വ​ണ നി​ര​ത​ദ്ര​വ്യം ഒ​ഴി​വാ​ക്കി ച​തു​ര​ശ്ര​യ​ടി​യു​ടെ ക​ണ​ക്കി​ൽ മു​റി​ക​ൾ ലേ​ലം ചെ​യ്തു ന​ൽ​കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ഈ ​മാ​സം 27ന് ​ബാ​ക്കി​യു​ള്ള ഒ​ൻ​പ​തു ക​ട​മു​റി​ക​ൾ​ക്കാ​യു​ള്ള ടെ​ണ്ട​ർ ക്ഷ​ണി​ക്കും.
ഒ​ന്നാം നി​ല​യി​ൽ ച​തു​ര​ശ്ര​യ​ടിക്ക് 35 രൂ​പ​യും ര​ണ്ടാം നി​ല​യി​ൽ 25 രൂ​പ​യു​മാ​ണ് വാ​ട​ക നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. ഏ​റ്റ​വും കൂ​ടു​ത​ൽ തു​ക പ​ലി​ശ ര​ഹി​ത ഡെ​പ്പോ​സി​റ്റാ​യി ന​ൽ​കു​ന്ന​വ​ർ​ക്കാ​ണ് ടെ​ണ്ട​ർ ഉ​റ​പ്പി​ച്ചു ന​ൽ​കു​ന്ന​ത്. ലേ​ല​ത്തി​ലൂ​ടെ ല​ഭി​ക്കു​ന്ന തു​ക പ്ര​ത്യേ​ക അ​ക്കൗ​ണ്ടാ​യി ബാ​ങ്കി​ൽ നി​ക്ഷേ​പി​ച്ച് അ​ടി​യ​ന്ത​ര നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​യി വി​നി​യോ​ഗി​ക്കും.
മാ​ർ​ച്ചി​ൽ ഡി​പ്പോ തു​റ​ക്കു​ന്ന​തോ​ടെ തൊ​ടു​പു​ഴ​യി​ൽ നി​ന്നും കൂ​ടു​ത​ൽ ഗ്രാ​മീ​ണ സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്കു​മെ​ന്നും നി​ല​വി​ൽ ജി​ല്ല​യി​ൽ കൂ​ടു​ത​ൽ സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്കാ​ൻ ക​ഴി​ഞ്ഞ​താ​യും സി.​വി.​വ​ർ​ഗീ​സ് പ​റ​ഞ്ഞു.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ഡി​ടി​ഒ ആ​ർ.​മ​നേ​ഷ്, സ്ക്വാ​ഡ് ഇ​ൻ​സ്പെ​ക്ട​ർ ടി.​ആ​ർ.​ഷാ​ജി, കെ ​എ​സ്ആ​ർ​ടി​ഇ​എ യൂ​ണി​റ്റ് സെ​ക്ര​ട്ട​റി കെ.​ഐ.​സ​ലീം എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു