വി​ക​സ​ന പ​ദ്ധ​തി​ക​ളെ കു​റി​ച്ചു​ള്ള പ​രാ​മ​ർ​ശം; ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ലി​ൽ വാ​ഗ്വാ​ദം
Tuesday, February 18, 2020 10:41 PM IST
തൊ​ടു​പു​ഴ: ന​ഗ​ര​സ​ഭ​യി​ൽ ന​ട​ക്കു​ന്ന വി​ക​സ​ന പ​ദ്ധ​തി​ക​ളി​ൽ ആ​രും അ​വ​കാ​ശ വാ​ദം ഉ​ന്ന​യി​ക്കേ​ണ്ടെ​ന്ന യു​ഡി​എ​ഫ് അം​ഗ​ത്തി​ന്‍റെ പ​രാ​മ​ർ​ശം ഇ​ന്ന​ലെ ന​ട​ന്ന കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ ബ​ഹ​ള​ത്തി​നി​ട​യാ​ക്കി.
ന​ഗ​ര​സ​ഭ​യി​ലെ 29-ാം വാ​ർ​ഡി​ൽ പ​ക​ൽ​വീ​ട്, അ​ങ്ക​ണ​വാ​ടി എ​ന്നി​വ​ക്കാ​യി 50 സെ​ന്‍റ് സ്ഥ​ലം എം​വി​ഐ​പി​യി​ൽ നി​ന്നും വി​ല​യ്ക്കു വാ​ങ്ങി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ജ​ണ്ട ച​ർ​ച്ച​ക്കെ​ടു​ത്ത​പ്പോ​ഴാ​ണ് മു​ൻ വൈ​സ് ചെ​യ​ർ​മാ​ൻ സി.​കെ.​ജാ​ഫ​ർ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.
ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ലി​ന്‍റെ നേ​ട്ട​മാ​യി പ​ദ്ധ​തി​യെ കാ​ണ​ണ​മെ​ന്നും ഒ​രു വ്യ​ക്തി​യി​ലേ​ക്കാ​യി അ​തു കേ​ന്ദ്രീ​ക​രി​ക്ക​രു​തെ​ന്നും ജാ​ഫ​ർ പ​റ​ഞ്ഞ​തോ​ടെ എ​ൽ​ഡി​എ​ഫ് അം​ഗ​ങ്ങ​ളാ​യ കെ.​കെ.​ഷിം​നാ​സും ബി​ൻ​സി അ​ലി​യും പി.​വി.​ഷി​ബു​വും എ​തി​ർ​വാ​ദ​വു​മാ​യി എ​ത്തി​യ​താ​ണ് രം​ഗം ചൂ​ടു പി​ടി​പ്പി​ച്ച​ത്.
ഇ​തോ​ടെ താ​ൻ വ്യ​ക്തി​പ​ര​മാ​യി ആ​രെ​യും പേ​രെ​ടു​ത്തു പ​റ​ഞ്ഞി​ല്ലെ​ന്ന് ജാ​ഫ​ർ വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ വി​ക​സ​ന പ​ദ്ധ​തി​ക്കു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രെ അം​ഗീ​ക​രി​ക്കു​ന്ന​തി​ൽ തെ​റ്റി​ല്ലെ​ന്ന് ബി​ജെ​പി അം​ഗം ബാ​ബു പ​ര​മേ​ശ്വ​ര​ൻ പ​റ​ഞ്ഞു.
വി​ക​സ​ന കാ​ര്യ​ങ്ങ​ളി​ൽ കൗ​ണ്‍​സി​ൽ ഒ​റ്റ​ക്കെ​ട്ടാ​യാ​ണ് പ്ര​വ​ർ​ത്തി​ച്ച​തെ​ന്ന് ചെ​യ​ർ​പ​ഴ്സ​ണ്‍ ജെ​സി ആ​ന്‍റ​ണി പ​റ​ഞ്ഞു. ആ​ധു​നി​ക അ​റ​വു​ശാ​ല​യ്ക്ക് രാ​ജീ​വ് പു​ഷ്പാം​ഗ​ദ​ൻ, മു​നി​സി​പ്പ​ൽ പാ​ർ​ക്കി​ന്‍റെ ന​വീ​ക​ര​ണ​ത്തി​ന് ടി. ​കെ. സു​ധാ​ക​ര​ൻ നാ​യ​ർ എ​ന്നി​ങ്ങ​നെ ല​ക്ഷ്യ​പൂ​ർ​ത്തീ​ക​ര​ണ​ത്തി​ന് ചി​ല അം​ഗ​ങ്ങ​ൾ അ​ശ്രാ​ന്ത പ​രി​ശ്ര​മം ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നും ചെ​യ​ർ​പേ​ഴ്സ​ണ്‍ ചൂ​ണ്ടി​ക്കാ​ട്ടി.
മ​ങ്ങാ​ട്ടു​ക​വ​ല മു​നി​സി​പ്പ​ൽ ബ​സ് സ്റ്റാ​ൻ​ഡി​നോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള ഷോ​പ്പിം​ഗ് കോം​പ്ല​ക്സ് ആ​ദ്യ​ഘ​ട്ട​നി​ർ​മാ​ണ പൂ​ർ​ത്തീ​ക​ര​ണ​ത്തി​നു​ള്ള ര​ണ്ടാ​മ​ത്തെ ടെ​ൻ​ഡ​ർ ഉ​ട​ൻ ക്ഷ​ണി​ക്കു​ന്ന​തി​നും കൗ​ണ്‍​സി​ൽ തീ​രു​മാ​നി​ച്ചു. ഒ​ന്നാം​ഘ​ട്ട​ത്തി​ലെ ആ​ദ്യ ടെ​ൻ​ഡ​ർ പ്ര​കാ​ര​മു​ള്ള 95 ശ​ത​മാ​നം പ്ര​വൃത്തി​ക​ളും പൂ​ർ​ത്തി​യാ​യി. 2.61 കോ​ടി​യു​ടെ പ്ര​വൃത്തി​ക​ൾ​ക്കാ​ണ് ര​ണ്ടാ​മ​ത്തെ ടെ​ൻ​ഡ​ർ ക്ഷ​ണി​ക്കു​ന്ന​ത്. എ​ന്നാ​ൽ നി​ർ​മാ​ണം വൈ​കു​ന്ന​തു മൂ​ലം ന​ഗ​ര​സ​ഭ​യ്ക്ക വ​ൻ സാ​ന്പ​ത്തി​ക ബാ​ധ്യ​ത​യാ​ണ് ഉ​ണ്ടാ​കു​ന്ന​തെ​ന്ന് ബാ​ബു പ​ര​മേ​ശ്വ​ര​ൻ ചൂ​ണ്ടി​ക്കാ​ട്ടി. മാ​ലി​ന്യം ഓ​ട​യി​ലേ​ക്കും പു​ഴ​യി​ലേ​ക്കും ഒ​ഴു​ക്കു​ന്ന മു​ഴു​വ​ൻ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​മെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്നും കൗ​ണ്‍​സി​ലി​ൽ ആ​വ​ശ്യ​മു​യ​ർ​ന്നു. ചി​ല​രെ മാ​ത്രം ല​ക്ഷ്യം വ​ച്ചാ​ണ് പ​രി​ശോ​ധ​ന​യെ​ന്ന് ആ​ക്ഷേ​പ​മു​ണ്ടെ​ന്ന് ബാ​ബു പ​ര​മേ​ശ്വ​ര​ൻ പ​റ​ഞ്ഞു. എ​ന്നാ​ൽ ന​ഗ​ര​സ​ഭ​യെ വെ​ല്ലു​വി​ളി​ച്ച് വെ​ങ്ങ​ല്ലൂ​ർ ഷാ​പ്പും​പ​ടി​യി​ലെ ഒ​രു ഹോ​ട്ട​ലു​ട​മ നി​ര​ന്ത​രം മാ​ലി​ന്യം ഓ​ട​യി​ലേ​ക്ക് ഒ​ഴു​ക്കു​ന്ന​താ​ണ് പ്ര​ശ്ന​ത്തി​ന് കാ​ര​ണ​മെ​ന്നും ഇ​തി​ൽ വ്യ​ക്തി​വൈ​രാ​ഗ്യ​മി​ല്ലെ​ന്നു​ം സ​ബ് ക​മ്മി​റ്റി​യം​ഗ​മാ​യ കൗ​ണ്‍​സി​ല​ർ ടി.​കെ. സു​ധാ​ക​ര​ൻ നാ​യ​ർ പ​റ​ഞ്ഞു. പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ൾ ഹോ​ട്ട​ൽ തൊ​ഴി​ലാ​ളി​ക​ളാ​ണ് പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​ക്കി​യ​തെ​ന്ന് ന​ഗ​ര​സ​ഭ ഉ​ദ്യോ​ഗ​സ്ഥ​രും കൗ​ണ്‍​സി​ലി​നെ അ​റി​യി​ച്ചു.
പ​രി​ശോ​ധ​ന ഒ​രു ഹോ​ട്ട​ലി​ൽ മാ​ത്രം ഒ​തു​ക്ക​രു​തെ​ന്നും തൊ​ടു​പു​ഴ​യാ​റി​ന്‍റെ തീ​ര​ത്തു​ള്ള എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നും കെ.​കെ.​ഷിം​നാ​സ് ആ​വ​ശ്യ​പ്പെ​ട്ടു. തൊ​ടു​പു​ഴ​യാ​റി​ൽ നി​ന്നും മ​ണ്ണും ചെ​ളി​യും നീ​ക്കം ചെ​യ്യു​ന്ന​തി​ന് അ​നു​മ​തി തേ​ടി ക​ള​ക്ട​ർ​ക്ക് ക​ത്തു ന​ൽ​കി​യെ​ന്നും സ​ബ് ക​മ്മി​റ്റി രൂ​പീ​ക​രി​ക്കു​ന്ന മു​റ​യ്ക്ക് അ​നു​മ​തി ന​ൽ​കാ​മെ​ന്ന് ഉ​റ​പ്പു ന​ൽ​കി​യ​താ​യും ചെ​യ​ർ​പേ​ഴ്സ​ണ്‍ കൗ​ണ്‍​സി​ലി​ൽ അ​റി​യി​ച്ചു.