കു​മ​ളി - തേ​ങ്ങ​ക്കാ​ൽ ബ​സ് സ​ർ​വീ​സ് പുനരാരംഭിച്ചു
Tuesday, February 18, 2020 10:43 PM IST
പീ​രു​മേ​ട്: ന​ഷ്ട​ത്തി​ലാ​യ​തി​നാ​ൽ നി​ർ​ത്ത​ലാ​ക്കി​യ കു​മ​ളി -തേ​ങ്ങാ​ക്ക​ൽ കെ ​എ​സ്ആ​ർ​ടി​സി ബ​സ് സ​ർ​വീ​സ് പു​ന​രാ​രം​ഭി​ച്ചു. ഒ​രു ബ​സാ​ണ് നി​ല​വി​ൽ സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന​ത്. വ​രു​മാ​നം കു​റ​വാ​യ​തി​നാ​ൽ വാ​ഹ​ന​ത്തി​ൽ ഡീ​സ​ൽ നി​റ​യ്ക്കാ​ൻ പ​ണം ല​ഭി​ക്കി​ല്ലെ​ന്ന കാ​ര​ണ​ത്താ​ലാ​ണ് സ​ർ​വീ​സ് നി​ർ​ത്ത​ലാ​ക്കി​യ​ത്. പ്ര​ശ്ന​ത്തി​ന് താ​ൽ​ക്കാ​ലി​ക​മാ​യി പ​രി​ഹാ​രം ക​ണ്ടെ​ത്തി​യ​താ​യി കു​മ​ളി ജെ​ടി​ഒ അ​റി​യി​ച്ചു. മൂ​ന്നു ദി​വ​സ​മാ​യി നി​ർ​ത്തി​വ​ച്ചി​രു​ന്ന സ​ർ​വീ​സാ​ണ് പു​ന​രാ​രം​ഭി​ച്ച​ത്. പ്ര​ള​യ​ത്തെ​തു​ട​ർ​ന്ന് മ്ലാ​മ​ല പാ​ലം ത​ക​ർ​ന്ന​തി​നാ​ൽ ഈ​വ​ഴി​യു​ള്ള യാ​ത്രാ​മാ​ർ​ഗം ത​ട​സ​പ്പെ​ട്ടി​രു​ന്നു. മൂ​ന്നു കെ ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളും ര​ണ്ടു സ്വ​കാ​ര്യ ബ​സു​ക​ളും പാ​ല​ത്തി​നി​ക്ക​രെ​വ​രെ​യും പാ​ല​ത്തി​ന​ക്ക​രെ ഒ​രു സ്വ​കാ​ര്യ ബ​സും സ​ർ​വി​സ് ന​ട​ത്തി​യി​രു​ന്നു. ആ​ളു​ക​ളു​മാ​യി പാ​ല​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന​ത് അ​പ​ക​ട​മാ​ണ​ന്ന് കാ​ണി​ച്ച് പ​ഞ്ചാ​യ​ത്ത് ബോ​ർ​ഡ് സ്ഥാ​പി​ച്ചി​രു​ന്നു.