ല​യ​ണ്‍​സ് സ്നേ​ഹ​ഭ​വ​ന​ങ്ങ​ളു​ടെ ത​റ​ക്ക​ല്ലി​ടീ​ൽ നാ​ളെ
Tuesday, February 18, 2020 10:43 PM IST
രാ​ജാ​ക്കാ​ട്: രാ​ജാ​ക്കാ​ട് ല​യ​ണ്‍​സ് ക്ല​ബ്ബിന്‍റെ നേ​തൃ​ത്വ​ത്തി​ൽ മൂ​ന്നാം​ഘ​ട്ട​മാ​യി നി​ർ​മി​ച്ചു​ന​ൽ​കു​ന്ന സ്നേ​ഹ​ഭ​വ​ന​ങ്ങ​ളു​ടെ ത​റ​ക്ക​ല്ലി​ടീ​ൽ നാ​ളെ മ​മ്മ​ട്ടി​ക്കാ​നം അ​സി​ക്ക​വ​ല​യി​ൽ ന​ട​ക്കും. പ്ര​ള​യ​ത്തെ​തു​ട​ർ​ന്ന് വീ​ട് ന​ഷ്ട​പ്പെ​ട്ട എ​ട്ടു കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ് ഫ്ളാ​റ്റ് മോ​ഡ​ലി​ൽ വീ​ടു​ക​ൾ നി​ർ​മി​ച്ചു ന​ൽ​കു​ന്ന​ത്.
ല​യ​ണ്‍​സ് ക്ല​ബ് ഇ​ന്‍റ​ർ​നാ​ഷ​ണ​ലും മ​ണ​പ്പു​റം ഫൈ​നാ​ൻ​സു​മാ​ണ് ആ​റു കു​ടും​ബ​ങ്ങ​ൾ​ക്കു​ള്ള ധ​ന​സ​ഹാ​യം ന​ൽ​കു​ന്ന​ത്. മു​ൻ​പ് രാ​ജാ​ക്കാ​ട് ല​യ​ണ്‍​സ് ക്ല​ബ്ബിന് വീ​ടു​വ​യ്ക്കാ​ൻ ധ​ന​സ​ഹാ​യം ന​ൽ​കി​യ ഹെ​ൽ​പിം​ഗ് ഹാ​ൻ​ഡ് എ​ഡ്യൂ​ക്കേ​ഷ​ണ​ൽ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റാ​ണ് ര​ണ്ടു കു​ടും​ബ​ങ്ങ​ൾ​ക്കു​ള്ള ഫ​ണ്ട് ന​ൽ​കു​ന്ന​ത്.
ക്ല​ബ് പ്ര​സി​ഡ​ന്‍റ് ബേ​ബി മാ​ത്യു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൊ​ച്ചു​ത്രേ​സ്യ പൗ​ലോ​സ്, രാ​ജാ​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​തി കു​ഞ്ഞു​മോ​ൻ, ല​യ​ണ്‍​സ് ക്ല​ബ് ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ രാ​ജേ​ഷ് കൊ​ളാ​രി​ക്ക​ൽ എ​ന്നി​വ​ർ​ചേ​ർ​ന്ന് ത​റ​ക്ക​ല്ലി​ടീ​ൽ നി​ർ​വ​ഹി​ക്കും. സോ​ണ്‍ ചെ​യ​ർ​പേ​ഴ്സ​ണ്‍ ഷൈ​നു സു​കേ​ഷ്, സെ​ക്ര​ട്ട​റി കെ.​പി. ജ​യി​ൻ, ട്ര​ഷ​റ​ർ കെ.​ഡി. അ​നി​ൽ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.
സ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ മോ​ളി മൈ​ക്കി​ൾ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റെ​ജി പ​ന​ച്ചി​ക്ക​ൽ, ത്രി​ത​ല പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.