റ​വ​ന്യു ജീ​വ​ന​ക്കാ​ർ ഇ​ന്ന് പ​ണി​മു​ട​ക്കും
Tuesday, February 18, 2020 10:45 PM IST
തൊ​ടു​പു​ഴ : കേ​ര​ള റ​വ​ന്യു ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ഇ​ന്ന് റ​വ​ന്യു വ​കു​പ്പി​ലെ ജീ​വ​ന​ക്കാ​ർ പ​ണി​മു​ട​ക്കും. വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ൽ ഫ്ര​ണ്ട് ഓ​ഫീ​സ് സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തു​ക, 50 ശ​ത​മാ​നം വി​ല്ലേ​ജ് ഫീ​ൽ​ഡ് അ​സി​സ്റ്റ​ന്‍റ്മാ​രെ വി​ല്ലേ​ജ് അ​സി​സ്റ്റ​ന്‍റാ​യി അ​പ്ഗ്രേ​ഡ് ചെ​യ്യു​ക, വി​ല്ലേ​ജ് ഓ​ഫീ​സ​ർ​മാ​രു​ടെ പ​ദ​വി ഉ​യ​ർ​ത്തി സ​ർ​ക്കാ​ർ ഉ​ത്ത​ര​വാ​യ ശ​ന്പ​ളം അ​നു​വ​ദി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​ണ് പ​ണി​മു​ട​ക്ക് ന​ട​ത്തു​ന്ന​ത്. പ​ണി​മു​ട​ക്കി​നു മു​ന്നോ​ടി​യാ​യി തൊ​ടു​പു​ഴ മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ൽ അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും ധ​ർ​ണ​യും ന​ട​ത്തി. ജി​ല്ല പ്ര​സി​ഡ​ൻ​റ് ഇ.​കെ അ​ബൂ​ബ​ക്ക​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി എ​സ്. സു​കു​മാ​ര​ൻ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. എ​സ്.​കെ.​എം. ബ​ഷീ​ർ, സി.​എ. അ​നീ​ഷ്, ഡി ​ബി​നി​ൽ, കെ.​ടി. വി​ജു, വി.​എ​സ് ജ്യോ​തി, ഒ.​കെ. അ​നി​ൽ​കു​മാ​ർ, പ്ര​സി​ഡ​ന്‍റ് ആ​ർ. ബി​ജു​മോ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.