ടെ​സി ജോ​ർ​ജ് ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍
Saturday, February 22, 2020 10:35 PM IST
ക​ട്ട​പ്പ​ന: ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണാ​യി കേ​ര​ള കോ​ണ്‍​ഗ്ര​സ് -എ​മ്മി​ലെ ടെ​സി ജോ​ർ​ജ് എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ത്തു. വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണാ​യി​രു​ന്ന കേ​ര​ള കോ​ണ്‍​ഗ്ര​സ് -എ​മ്മി​ലെ ലൂ​സി ജോ​യി രാ​ജി​വ​ച്ച ഒ​ഴി​വി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. ന​ഗ​ര​സ​ഭ​യി​ലെ 28 -ാം വാ​ർ​ഡ് ഐ​ടി​ഐ കു​ന്നി​ലെ കൗ​ണ്‍​സി​ല​റാ​ണ് ടെ​സി ജോ​ർ​ജ്.

മു​ൻ ചെ​യ​ർ​മാ​നും കൗ​ണ്‍​സി​ല​റു​മാ​യ ജോ​ണി കു​ളം​പ​ള്ളി​യാ​ണ് പേ​ര് നി​ർ​ദേ​ശി​ച്ച​ത്. മു​ൻ ചെ​യ​ർ​മാ​നും കൗ​ണ്‍​സി​ല​റു​മാ​യ മ​നോ​ജ് എം. ​തോ​മ​സ് പി​ൻ​താ​ങ്ങി. എ​ൽ​ഡി​എ​ഫി​ലെ കൗ​ണ്‍​സി​ല​ർ​മാ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​ന്നു. മൂ​ന്നാ​ർ എ​ൽ​എ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ എ​സ്. ഹ​രി​കു​മാ​ർ മു​ഖ്യ വ​ര​ണാ​ധി​കാ​രി​യാ​യി​രു​ന്നു