ന്യൂ​മാ​നി​ൽ എ​ൻ​സി​സി മെ​റി​റ്റ്ഡേ ​ആ​ച​രി​ച്ചു
Saturday, February 22, 2020 10:36 PM IST
തൊ​ടു​പു​ഴ: സൈ​നി​ക ഡ്രി​ൽ , മെ​ഗാ ബാ​ൻ​ഡ് ഡി​സ്​പ്ലേ എ​ന്നീ അ​പൂ​ർ​വ ദൃശ്യ​ങ്ങ​ൾ അ​ണി​നി​ര​ത്തി ന്യൂ​മാ​ൻ എ​ൻ​സി​സി​യു​ടെ മെ​റി​റ്റ് ഡേ ​ആ​ച​രി​ച്ചു.
കോ​ട്ട​യം ഗ്രൂ​പ്പ് ക​മാ​ൻ​ഡ​ർ ബ്രി​ഗേ​ഡി​യ​ർ എ​ൻ.​വി.​സു​നി​ൽ കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​തോം​സ​ണ്‍ ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൻ​സി​സി ഓ​ഫീ​സ​ർ ല​ഫ്. പ്ര​ജീ​ഷ് സി ​മാ​ത്യു, വൈ​സ് പ്രി​ൻ​സി​പ്പ​ൽ റ​വ. ഡോ. ​മാ​നു​വ​ൽ പി​ച്ച​ള​ക്കാ​ട്ട്, ബ​ർ​സാ​ർ ഫാ. ​പോ​ൾ കാ​ര​ക്കൊ​ന്പി​ൽ, മു​ൻ എ​ൻ​സി​സി ഓ​ഫീ​സ​ർ പ്ര​ഫ. ജെ​സി ആ​ന്‍റ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മൂ​ന്നാം വ​ർ​ഷ കേ​ഡ​റ്റു​ക​ളു​ടെ പ​രേ​ഡ് ക​മാ​ൻ​ഡ​റും സീ​നി​യ​ർ അ​ണ്ട​ർ ഓ​ഫീ​സ​റു​മാ​യ സാ​ന്ദ്ര സെ​ബാ​സ്റ്റ്യ​ൻ, സീ​നി​യ​ർ ഡി​വി​ഷ​ൻ ക​മാ​ൻ​ഡ​ർ സി.​എ​സ്.​ജോ​ർ​ജ് സു​നി​ൽ, സീ​നി​യ​ർ വിം​ഗ് ക​മാ​ൻ​ഡ​ർ മ​രി​യ എ​ൻ​ടോം, ബാ​ൻ​ഡ് ക​മാ​ൻ​ഡ​റും അ​ണ്ട​ർ ഓ​ഫീ​സ​റു​മാ​യ വി​ഷ്ണു വി​ജ​യ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.​തു​ട​ർ​ന്ന് മെ​ഗാ ബാ​ൻ​ഡ് ഡി​സ്പ്ലേ ന​ട​ന്നു. സൈ​നി​ക ബാ​ൻ​ഡി​ന്‍റെ വി​വി​ധ സം​ഗീ​ത വൈ​വി​ധ്യ​ങ്ങ​ൾ ഫോ​ർ​മേ​ഷ​നു​ക​ൾ പ്ര​ദ​ർ​ശി​പ്പി​ച്ചു. ഇ​ന്ത്യ​യി​ൽ ത​ന്നെ അ​പൂ​ർ​വ​മാ​യി​ട്ടാ​ണ് എ​ൻ​സി​സി കേ​ഡ​റ്റു​ക​ളു​ടെ മെ​ഗാ ബാ​ൻ​ഡ് ഡി​സ്പ്ലേ അ​ര​ങ്ങേ​റു​ന്ന​ത്. മെ​ഗാ ബാ​ൻ​ഡ് ഡി​സ്പ്ലേ​യ്ക്ക് ത​ൽ​സൈ​നി​ക് ക്യാ​ന്പ് സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യ എ​ബി​ൻ ജോ​ഷി നേ​തൃ​ത്വം ന​ൽ​കി