വി​ജ​യ​മ്മ ജോ​സ​ഫി​നെ ആ​ദ​രി​ച്ചു
Monday, February 24, 2020 10:45 PM IST
ഉ​പ്പു​ത​റ: അ​യ്യ​പ്പ​ൻ​കോ​വി​ൽ പ​ഞ്ച​യ​ത്തി​ൽ ഭ​ര​ണ​സ​മി​തി അം​ഗ​മാ​യി തു​ട​ർ​ച്ച​യാ​യി 25 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ വി​ജ​യ​മ്മ ജോ​സ​ഫി​നെ ആ​ദ​രി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സം വ​യ​നാ​ട് വൈ​ത്തി​രി​യി​ൽ ന​ട​ന്ന സ​ർ​ക്കാ​രി​ന്‍റെ സം​സ്ഥാ​ന​ത​ല ച​ട​ങ്ങി​ൽ മ​ന്ത്രി​മാ​രാ​യ എ.​സി. മൊ​യ്തീ​ൻ, കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി എ​ന്നി​വ​ർ​ചേ​ർ​ന്നാ​ണ് ഇ​വ​രെ ആ​ദ​രി​ച്ച​ത്.
പൊ​ന്ന​ര​ത്താ​ൻ​പ​ര​പ്പ് കീ​ഴ​ക്കേ​മു​പ്പാ​ത്തി​ൽ വി​ജ​യ​മ്മ ജോ​സ​ഫ് ഭ​ർ​ത്താ​വ് കെ.​എം. ജോ​സ​ഫി​നൊ​പ്പം 1982-ൽ ​കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​യാ​യാ​ണ് പൊ​തു​ജീ​വി​തം തു​ട​ങ്ങി​യ​ത്. 1995-ലാ​ണ് അ​യ്യ​പ്പ​ൻ​കോ​വി​ൽ പ​ഞ്ചാ​യ​ത്തി​ലെ എ​ട്ടാം വാ​ർ​ഡി​ൽ​നി​ന്നും ആ​ദ്യ​മാ​യി മ​ത്സ​രി​ച്ച​തും വി​ജ​യി​ച്ച​തും. അ​ന്നു ഭൂ​രി​പ​ക്ഷം 200 ആ​യി​രു​ന്നു.
2000-ൽ ​പ​ത്താം വാ​ർ​ഡി​ലും 2005ലും 2015-​ലും ഒ​ന്നാം വാ​ർ​ഡി​ലും 2010-ൽ 13-ാം ​വാ​ർ​ഡി​ലും അ​നാ​യാ​സ വി​ജ​യം. ഒ​രോ​ത​വ​ണ​യും ഭൂ​രി​പ​ക്ഷം വ​ർ​ധി​ച്ചു​കൊ​ണ്ടേ​യി​രു​ന്നു. 2000 - 2005, 2010 -2015 കാ​ല​ഘ​ട്ട​ത്തി​ൽ പ്ര​സി​ഡ​ന്‍റാ​യും പ്ര​വ​ർ​ത്തി​ച്ചു. 2003 മു​ത​ൽ 14 വ​ർ​ഷം ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും ഹൈ​റേ​ഞ്ച് പ്ലാ​ന്‍റേഷ​ൻ എം​പ്ലോ​യി​സ് യൂ​ണി​യ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റാ​യും 13 വ​ർ​ഷം സ​ഹ​ക​ര​ണ ബാ​ങ്ക് ബോ​ർ​ഡു മെ​ന്പ​റാ​യും 10 വ​ർ​ഷം ടെ​ലി​കോം അ​ഡ്വൈ​സ​റി ക​മ്മി​റ്റി അം​ഗ​മാ​യും പ്ര​വ​ർ​ത്തി​ച്ചു.
പ​ഞ്ചാ​യ​ത്ത് അം​ഗ​മാ​യി ഒ​ന്നാം​വാ​ർ​ഡി​നെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന വി​ജ​യ​മ്മ നി​ല​വി​ൽ കാ​ർ​ഷി​ക വി​ക​സ​ന ബാ​ങ്കി​ന്‍റെ ബോ​ർ​ഡു മെ​ന്പ​റാ​ണ്.