പ​ഠ​നോ​ത്സ​വ മി​ക​വ് പ​രി​പാ​ടി​ക​ൾ
Monday, February 24, 2020 10:48 PM IST
അ​ടി​മാ​ലി: കു​ന്പ​ൻ​പാ​റ ഫാ​ത്തി​മ​മാ​ത ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ​ഠ​നോ​ത്സ​വ് നി​റ​വി​ൽ. പ​ഠ​നോ​ത്സ​വ് മി​ക​വി​ന്‍റെ ഭാ​ഗ​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ പ​ഠ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ഏ​കോ​പി​പ്പി​ച്ചു ക​ലാ​പ​രി​പാ​ടി​ക​ളും പ​രി​ക്ഷ​ണ​ങ്ങ​ളും ന​ട​ത്തി.
അ​ടി​മാ​ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 200 ഏ​ക്ക​ർ ക​മ്യു​ണി​റ്റി ഹാ​ൾ, ഇ​രു​ന്പു​പാ​ലം സെ​ന്‍റ ആ​ന്‍റ​ണീ​സ് പാ​രീ​ഷ്് ഹാ​ൾ, മ​ന്നാ​ങ്കാ​ല ജു​മാ​മ​സ്ജി​ദ് ഹാ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ച​ത്. ക​ഴി​ഞ്ഞ ഒ​രു​വ​ർ​ഷം കു​ട്ടി​ക​ൾ നേ​ടി​യെ​ടു​ത്ത പാ​ഠ്യ - പാ​ഠ്യേ​ത​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ വി​വി​ധ ക​ലാ​രൂ​പ​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു. യോ​ഗ​ങ്ങ​ളി​ൽ സ്കൂ​ൾ പ്ര​ധാ​നാ​ധ്യ​പി​ക സി​സ്റ്റ​ർ ടീ​ന സി​എം​സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 200 ഏ​ക്ക​ർ ക​മ്യു​ണി​റ്റി ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി വാ​ർ​ഡ് മെ​ന്പ​ർ പ്ര​ൻ​സി മാ​ത്യു​വും മ​ന്നാ​ങ്ക​ല ജൂ​മാ​മ​സ്ജി​ദ് ഹാ​ളി​ൽ വാ​ർ​ഡ് മെ​ന്പ​ർ ത​ന്പി ജോ​ർ​ജും ഇ​രു​ന്പു​പാ​ല​ത്ത് സെ​ന്‍റ് ആ​ന്‍റ​ണീ​സ് പാ​രി​ഷ് ഹാ​ളി​ൽ വാ​ർ​ഡ് മെ​ന്പ​ർ കെ.​എ​സ്. സി​യാ​ദും ഉ​ദ്ഘാ​ട​നം​ചെ​യ്തു.

ജി​ല്ലാ ക​ള​ക്ട​റു​ടെ പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത്

നെ​ടു​ങ്ക​ണ്ടം: ജി​ല്ലാ ക​ള​ക്ട​റു​ടെ പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത് ഇ​ന്ന് രാ​വി​ലെ 11 മു​ത​ൽ ഉ​ടു​ന്പ​ൻ​ചോ​ല താ​ലൂ​ക്ക് ഓ​ഫീ​സി​ൽ ന​ട​ക്കും. പൊ​തു​ജ​ന​ങ്ങ​ളി​ൽ​നി​ന്നും ല​ഭി​ച്ച അ​പേ​ക്ഷ​ക​ൾ അ​ദാ​ല​ത്തി​ൽ പ​രി​ഗ​ണി​ക്കും. പു​തി​യ അ​പേ​ക്ഷ​ക​ളും പ​രാ​തി​ക​ളും ക​ള​ക്ട​ർ​ക്ക് ന​ൽ​കാ​ൻ അ​ദാ​ല​ത്തി​ൽ അ​വ​സ​ര​മു​ണ്ട്.