ജ​ല​നി​ധി പ​ദ്ധ​തി​യും പ്ര​യോ​ജ​നം​ചെ​യ്തി​ല്ല; ക​ഞ്ഞി​ക്കു​ഴി​യി​ൽ കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷം
Monday, February 24, 2020 10:48 PM IST
ചെ​റു​തോ​ണി: പ​ത്തു​വ​ർ​ഷം മു​ൻ​പ് 10 കോ​ടി രൂ​പ മു​ട​ക്കി ജ​ല​നി​ധി പ​ദ്ധ​തി ന​ട​പ്പാ​ലാ​ക്കി​യി​ട്ടും ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ലെ കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​ന് പ​രി​ഹാ​ര​മാ​യി​ല്ല. വേ​ന​ൽ ക​ടു​ത്ത​തോ​ടെ പ​ഞ്ചാ​യ​ത്തി​ലെ ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ൽ കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷ​മാ​യി​രി​ക്ക​യാ​ണ്.
ജി​ല്ലാ ആ​സ്ഥാ​ന​ത്തോ​ടു ചേ​ർ​ന്നു കി​ട​ക്കു​ന്ന ഏ​റ്റ​വും​വ​ലി​യ പ​ഞ്ചാ​യ​ത്തും പ​ട്ടി​ക​ജാ​തി പ​ട്ടി​ക വ​ർ​ഗ​ക്കാ​ർ അ​ധി​ക​മാ​യി താ​മ​സി​ക്കു​ന്ന​തു​മാ​യ പ​ഞ്ചാ​യ​ത്തി​ൽ വ​ർ​ഷ​ങ്ങ​ളാ​യി കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷ​മാ​ണ്. ഇ​തി​ന് പ​രി​ഹാ​രം കാ​ണു​ന്ന​തി​ന് പ​ഞ്ചാ​യ​ത്തി​നെ ജ​ല​നി​ധി പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നാ​യി പ​ത്തു​കോ​ടി രൂ​പ​യും അ​നു​വ​ദി​ച്ചു.
കു​ടി​വെ​ള്ള​ക്ഷാ​മ​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ ജ​ന​കീ​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ല​നി​ധി പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു. 60-ഓ​ളം കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ളാ​ണ് പ​ഞ്ചാ​യ​ത്തി​ൽ ന​ട​പ്പാ​ക്കി​യ​ത്. 39 അം​ഗ​ങ്ങ​ളു​ള്ള അ​ന്പ​ല​ക്ക​വ​ല കു​ടി​വെ​ള്ള​പ​ദ്ധ​തി​ക്ക് 19 ല​ക്ഷം രൂ​പ​യും 32 അം​ഗ​ങ്ങ​ളു​ള്ള കീ​ഴ​ങ്ങാ​നം പ​ദ്ധ​തി​ക്ക് 15 ല​ക്ഷം രൂ​പ​യും പ​ഴ​യ​രി​ക്ക​ണ്ടം കു​രി​ശു​മ​ല പ​ദ്ധ​തി​ക്ക് 15 ല​ക്ഷം എ​ന്നി​ങ്ങ​നെ ഉ​മ്മ​ൻ​ചാ​ണ്ടി കോ​ള​നി തു​ട​ങ്ങി​യ എ​ല്ലാ പ്ര​ദേ​ശ​ങ്ങ​ളി​ലും പ​ദ്ധ​തി ന​ട​പ്പാ​ക്കി.
കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി ഉ​പ​ഭോ​ക്തൃ ക​മ്മി​റ്റി​യെ ഏ​ൽ​പി​ച്ചു. എ​ന്നാ​ൽ പ​ല​തും പി​ന്നീ​ട് പ്ര​വ​ർ​ത്തി​ക്കാ​താ​യി. പ​ദ്ധ​തി​ക്കാ​യി ഉ​പ​യോ​ഗി​ച്ച് മോ​ട്ടോ​റു​ക​ളും പൈ​പ്പു​ക​ളും ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത​തി​നാ​ൽ പെ​ട്ടെ​ന്നു​ത​ന്നെ കേ​ടാ​വു​ക​യാ​യി​രു​ന്നു​വെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. പൈ​പ്പു​ക​ൾ പൊ​ട്ടി​യും മോ​ട്ടോ​റു​ക​ൾ കേ​ടാ​യും പ​ദ്ധ​തി പ​രാ​ജ​യ​മാ​യി.
നി​ർ​മാ​ണ​ത്തി​നു​ശേ​ഷ​മു​ള്ള അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തേ​ണ്ട​ത് ഉ​പ​ഭോ​ക്തൃ ക​മ്മി​റ്റി​യാ​ണ്. എ​ന്നാ​ൽ അം​ഗ​ങ്ങ​ൾ പ​ണം ന​ൽ​കാ​ത്ത​തി​നാ​ൽ കേ​ടാ​യ മോ​ട്ടോ​റു​ക​ൾ ന​ന്നാ​ക്കാ​തെ ന​ശി​ച്ചു​പോ​കു​ക​യാ​യി​രു​ന്നു. പ​ഞ്ചാ​യ​ത്തി​ലെ ജ​ല​നി​ധി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​മി​ച്ച ഭൂ​രി​ഭാ​ഗം പ​ദ്ധ​തി​ക​ളും ഉ​പ​യോ​ഗ​യോ​ഗ്യ​മ​ല്ലാ​താ​യി​ട്ടും പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​രോ ജ​ല​നി​ധി പ്ര​വ​ർ​ത്ത​ക​രോ തി​രി​ഞ്ഞു​നോ​ക്കി​യി​ട്ടി​ല്ല.
പ​ദ്ധ​തി പൂ​ർ​ത്തി​യാ​യി പ​ഞ്ചാ​യ​ത്തി​ന് കൈ​മാ​റി​യി​ട്ടി​ല്ലെ​ന്ന് ഭ​ര​ണ​സ​മി​തി പ​റ​യു​ന്നു. അ​തി​നാ​ൽ ഇ​തി​ന്‍റെ ഉ​ദ്ഘാ​ട​നം​പോ​ലും ന​ട​ത്തി​യി​ട്ടി​ല്ല. എ​ന്നാ​ൽ നി​ർ​മാ​ണ ഏ​ജ​ൻ​സി പ​ഞ്ചാ​യ​ത്തി​ന് ഏ​ൽ​പി​ച്ചു​ന​ൽ​കി​യെ​ന്നും മു​ഴു​വ​ൻ തു​ക​യും ല​ഭി​ച്ചു​വെ​ന്നും ഏ​ജ​ൻ​സി പ​റ​യു​ന്നു. പ​ദ്ധ​തി​യു​ടെ ന​ട​ത്തി​പ്പി​നാ​യി 15 ശ​ത​മാ​നം തു​ക പ​ഞ്ചാ​യ​ത്ത് ന​ൽ​കേ​ണ്ട​ത് ന​ൽ​കാ​ത്ത​താ​ണ് തു​ട​ർ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​ല്ലാ​തെ പോ​യ​തെ​ന്ന് നി​ർ​മാ​ണ ഏ​ജ​ൻ​സി പ​റ​യു​ന്നു.
പ​ഞ്ചാ​യ​ത്തും നി​ർ​മാ​ണ ഏ​ജ​ൻ​സി​യും പ​ര​സ്പ​രം പ​ഴി​ചാ​രു​ന്പോ​ൾ 10 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​യാ​ണ് ജ​ന​ങ്ങ​ൾ​ക്ക് പ്ര​യോ​ജ​നം ചെ​യ്യാ​തെ പ​രാ​ജ​യ​പ്പെ​ട്ട​ത്. പ​ഞ്ചാ​യ​ത്തി​നെ ജ​ല​നി​ധി പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി​യ​തി​നാ​ൽ പു​തി​യ കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ ഇ​നി അ​നു​വ​ദി​ക്കു​ക​യു​മി​ല്ല.
വേ​ന​ൽ ക​ടു​ത്ത​തോ​ടെ ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ലെ പ​ല പ്ര​ദേ​ശ​ങ്ങ​ളി​ലും ജ​ന​ങ്ങ​ൾ കി​ലോ​മീ​റ്റ​റു​ക​ൾ ന​ട​ന്ന് ത​ല​ച്ചു​മ​ടാ​യും വാ​ഹ​ന​ത്തി​ലു​മൊ​ക്കെ​യാ​ണ് ഇ​പ്പോ​ൾ കു​ടി​വെ​ള്ള​മെ​ത്തി​ക്കു​ന്ന​ത്. ജ​ല​നി​ധി​പ​ദ്ധ​തി​യി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ ന​ന്നാ​ക്കി കു​ടി​വെ​ള്ള​മെ​ത്തി​ക്ക​ണ​മെ​ന്ന നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം ശ​ക്ത​മാ​യി​രി​ക്ക​യാ​ണ്.