നീ​ന്ത​ൽ പ​രി​ശീ​ല​നം നടത്തി
Monday, February 24, 2020 10:48 PM IST
തൊ​ടു​പു​ഴ : സം​സ്ഥാ​ന കാ​യി​ക യു​വ​ജ​ന​കാ​ര്യാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന സൗ​ജ​ന്യ നീ​ന്ത​ൽ പ​രി​ശീ​ല​ന​ത്തി​ന്‍റെ പു​തി​യ ബാ​ച്ച് വ​ണ്ട​മ​റ്റം അ​ക്വാ​ട്ടി​ക് സെ​ന്‍റ​റി​ൽ ആ​രം​ഭി​ച്ചു.
ജി​ല്ലാ അ​ക്വാ​ട്ടി​ക് അ​സോ​സി​യേ​ഷ​ൻ നേ​തൃ​ത്വം ന​ൽ​കു​ന്ന നീ​ന്ത​ൽ പ​രി​ശീ​ല​നം കോ​ടി​ക്കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷേ​ർ​ളി ആ​ന്‍റ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു.
വാ​ർ​ഡ് മെം​ബ​ർ ജ​യ്സ​മ്മ പോ​ൾ​സ​ണ്‍, എം.​എ​സ്.​പ​വ​ന​ൻ, നെ​ടു​മ​റ്റം യു​പി സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് ടി.​ബി. മോ​ളി, ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് പോ​ൾ​സ​ണ്‍ മാ​ത്യു, സ്പ്ലാ​ഷ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ബാ​ബു​രാ​ജ്, അ​ക്വാ​ട്ടി​ക് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ബേ​ബി വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.