മൂലമറ്റം സെ​ന്‍റ് ജോ​സ​ഫ്സ് അ​ക്കാ​ദ​മി​യി​ൽ സെ​മി​നാ​ർ
Tuesday, February 25, 2020 10:48 PM IST
മൂ​ല​മ​റ്റം: ഇ​ടു​ക്കി നെ​ഹ്റു യു​വ​കേ​ന്ദ്ര​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വ്യ​ക്തി​ത്വ വി​ക​സ​നം, പ​രീ​ക്ഷ​യെ അ​ഭി​മു​ഖീ​ക​രി​ക്ക​ൽ എ​ന്നീ വി​ഷ​യ​ങ്ങ​ൾ ആ​സ്പ​ദ​മാ​ക്കി 26ന് ​രാ​വി​ലെ 10ന് ​സെ​ന്‍റ് ജോ​സ​ഫ്സ് അ​ക്കാ​ദ​മി ഹാ​ളി​ൽ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്കും.
സെ​ന്‍റ് ജോ​സ​ഫ്സ് അ​ക്കാ​ദ​മി ഓ​ഫ് ഹ​യ​ർ എ​ഡ്യൂ​ക്കേ​ഷ​ൻ ആ​ൻ​ഡ് റി​സ​ർ​ച്ച് മൂ​ല​മ​റ്റ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. നെ​ഹ്റു യു​വ​കേ​ന്ദ്ര ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ. ​ഹ​രി​ലാ​ൽ ആ​മു​ഖ പ്ര​സം​ഗം ന​ട​ത്തും.
അ​ക്കാ​ദ​മി ഡ​യ​റ​ക്ട​ർ ഡോ.​ജോ​സ് നെ​ടു​ന്പാ​റ സി​എം​ഐ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. അ​റ​ക്കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടോ​മി ജോ​സ​ഫ് കു​ന്നേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ പി. ​എ​സ്. സി​ന്ധു പ്ര​സം​ഗി​ക്കും.