പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജി​വ​യ്ക്ക​ണം: യു​ഡി​എ​ഫ്
Wednesday, February 26, 2020 10:43 PM IST
വെ​ള്ളി​യാ​മ​റ്റം: ഭ​ർ​തൃ​മാ​താ​വ് ജീ​വ​നൊ​ടു​ക്കാ​ൻ കാ​ര​ണ​ക്കാ​രി​യാ​യ വെ​ള്ളി​യാ​മ​റ്റം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജി വ​യ്ക്ക​ണ​മെ​ന്ന് യു​ഡി​എ​ഫ് മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
ആ​ത്മ​ഹ​ത്യാ പ്രേ​ര​ണാ​കു​റ്റ​വും വ​യോ​ധി​ക പീ​ഡ​ന കു​റ്റ​വും ചു​മ​ത്തി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നെ​തി​രെ കാ​ഞ്ഞാ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ സ്ഥാ​ന​ത്തി​രി​ക്കാ​ൻ പ്ര​സി​ഡ​ന്‍റ് യോ​ഗ്യ​യ​ല്ല. കേ​സി​ൽ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രോ​ട് പോ​ലും ത​ട്ടി​ക്ക​യ​റു​ന്ന നി​ല​പാ​ടാ​ണ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും സി​പി​എം നേ​താ​വു കൂ​ടി​യാ​യ ഭ​ർ​ത്താ​വും ചേ​ർ​ന്ന് സ്വീ​ക​രി​ച്ചി​രു​ന്ന​ത്. സ്വ​ജ​ന​പ​ക്ഷ​പാ​ത​പ​ര​മാ​യ നി​ല​പാ​ടു​ക​ൾ തു​ട​ർ​ച്ച​യാ​യി സ്വീ​ക​രി​ക്കു​ക വ​ഴി സ​ത്യ​പ്ര​തി​ജ്ഞാ​ലം​ഘ​ന​മാ​ണ് പ്ര​സി​ഡ​ന്‍റ് ന​ട​ത്തി​യി​ട്ടു​ള്ള​ത്.
ആ​ത്മ​ഹ​ത്യാ പ്രേ​ര​ണാ​കു​റ്റ​ത്തി​ന് ഭ​ർ​ത്താ​വ് ഒ​ന്നാം പ്ര​തി​യും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ര​ണ്ടാം പ്ര​തി​യാ​യി​ട്ടും സി​പി​എം നേ​തൃ​ത്വ​വും ഇ​ട​തു​മു​ന്ന​ണി​യും മൗ​നം വെ​ടി​യ​ണ​മെ​ന്നും യു​ഡി​എ​ഫ് ആ​വ​ശ്യ​പ്പെ​ട്ടു.​യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ ജോ​സ് മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​എം.​ദേ​വ​സ്യാ, എം.​മോ​നി​ച്ച​ൻ, എം.​കെ സു​ബൈ​ർ, രാ​ജു ഓ​ട​യ്ക്ക​ൽ, ജോ​പ്പി സെ​ബാ​സ്റ്റ്യ​ൻ, കെ.​എം ഹം​സ, സി.​വി റെ​ജി , സി.​വി.​സു​നി​ത, മോ​ഹ​ൻ​ദാ​സ് പു​തു​ശേ​രി, പി.​എം.​സ​ലിം ,ത​ങ്ക​മ്മ രാ​മ​ൻ,ല​ളി​ത​മ്മ​വി​ശ്വ​നാ​ഥ​ൻ, അ​ക്കാ​മ്മ മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.