തെ​രു​വു​നാ​യ്ക്ക​ളു​ടെ ശ​ല്യം: ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് മു​ൻ​സി​ഫ് കോടതി
Thursday, February 27, 2020 10:46 PM IST
പീ​രു​മേ​ട്: പ​ഞ്ചാ​യ​ത്തി​ലെ തെ​രു​വു​നാ​യ്ക്ക​ളു​ടെ ശ​ല്യ​ത്തി​ന് ഏ​പ്രി​ൽ 23-ന​കം ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണാ​ത്ത​പ​ക്ഷം പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്കെ​തി​രേ ക​ർ​ശ​ന നി​യ​മ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് മു​ൻ​സി​ഫ് കോടതി. തെ​രു​വു​നാ​യ്ക്ക​ളെ കൂ​ട്ടി​ല​ട​യ്ക്കാ​ൻ നേ​ര​ത്തെ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും സെ​ക്ര​ട്ട​റി​യു​ടെ ഭാ​ഗ​ത്തു​നി​ന്നും കാ​ര്യ​ക്ഷ​മ​മാ​യ ന​ട​പ​ടി ഉ​ണ്ടാ​കാ​ത്ത​തി​നാ​ലാ​ണ് മ​ജി​സ്ട്രേ​റ്റ് ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി​യ​ത്. പീ​രു​മേ​ട്ടി​ൽ തെ​രു​വു​നാ​യ്ക്ക​ളു​ടെ ശ​ല്യം അ​തി​രൂ​ക്ഷ​മാ​യ​തി​നേ​തു​ട​ർ​ന്നു മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ൻ ഡോ. ​ഗി​ന്ന​സ് മാ​ട​സാ​മി പീ​രു​മേ​ട് താ​ലൂ​ക്ക് ലീ​ഗ​ൽ സ​ർ​വീ​സ് ക​മ്മി​റ്റി​ക്കു ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ഉ​ത്ത​ര​വ്.


സ്കൂ​ൾ വാ​ർ​ഷി​കം

രാ​ജാ​ക്കാ​ട്: എ​ൻ​ആ​ർ സി​റ്റി എ​സ്എ​ൻ​വി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വാ​ർ​ഷി​ക​വും സ​ർ​വീ​സി​ൽ​നി​ന്നും വി​ര​മി​ക്കു​ന്ന അ​ധ്യാ​പ​ക​ർ​ക്കു​ള്ള യാ​ത്ര​യ​യ​പ്പു സ​മ്മേ​ള​ന​വും എ​ൻ​എ​സ്എ​സ് ഭ​വ​ന​പ​ദ്ധ​തി​യു​ടെ താ​ക്കോ​ൽ​ദാ​ന​വും ടോ​യ് ല​റ്റ് ഉ​ദ്ഘാ​ട​ന​വും പ്ര​തി​ഭ​ക​ളെ ആ​ദ​രി​ക്ക​ലും നാ​ളെ ന​ട​ക്കും. രാ​വി​ലെ 10.30-ന് ​സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​നം മ​ന്ത്രി എം.​എം. മ​ണി ഉ​ദ്ഘാ​ട​നം ചെ​യ്യും. എ​സ്എ​ൻ​ഡി​പി രാ​ജാ​ക്കാ​ട് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് എം.​ബി. ശ്രീ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സ്കൂ​ൾ മാ​നേ​ജ​ർ ഡി. ​രാ​ധാ​കൃ​ഷ്ണ​ൻ ത​ന്പി ഫോ​ട്ടോ അ​നാഛാ​ദ​നം ന​ട​ത്തും. വി.​കെ. ബാ​ബു യാ​ത്ര​യ​യ​പ്പു​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം​ചെ​യ്യും.