സ്കൂ​ൾ വി​ദ്യാ​ർ​ഥി​യെ പീ​ഡി​പ്പി​ച്ച മ​ധ്യ​വ​യ​സ്ക​ൻ പി​ടി​യി​ൽ
Thursday, February 27, 2020 10:51 PM IST
നെ​ടു​ങ്ക​ണ്ടം: സ്കൂ​ൾ വി​ദ്യാ​ർ​ഥി​യെ പ്ര​കൃ​തി​വി​രു​ദ്ധ ലൈം​ഗി​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ മ​ധ്യ​വ​യ​സ്ക​നെ നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് പി​ടി​കൂ​ടി. നെ​ടു​ങ്ക​ണ്ടം പ​റ​ന്പാ​ട​ത്ത് വി​ജ​യ​നെ(51)​യാ​ണ് പോ​ലീ​സ് മു​ട്ടം കോ​ട​തി​ക്കു സ​മീ​പ​ത്തു​നി​ന്നും പി​ടി​കൂ​ടി​യ​ത്.
ഈ​മാ​സം ആ​ദ്യ​മാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. നെ​ടു​ങ്ക​ണ്ടം ടൗ​ണി​ലെ കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ന്‍റെ ന​ട​ത്തി​പ്പു​കാ​ര​നാ​ണ് പ്ര​തി. ഇ​വി​ടെ പ്രാ​ഥ​മി​ക ആ​വ​ശ്യ​ത്തി​നെ​ത്തി​യ വി​ദ്യാ​ർ​ഥി​യെ പ്ര​തി ക​ട​ന്നു​പി​ടി​ച്ച് പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കു​ട്ടി വി​വ​രം അ​ധ്യാ​പ​ക​രേ​യും മാ​താ​പി​താ​ക്ക​ളേ​യും അ​റി​യി​ക്കു​ക​യും തു​ട​ർ​ന്ന് ചൈ​ൽ​ഡ് ലൈ​ൻ നെ​ടു​ങ്ക​ണ്ടം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യു​മാ​യി​രു​ന്നു.
പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​നു​ശേ​ഷം ക​ഴി​ഞ്ഞ 13-ന് ​നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് പ്ര​തി​ക്കെ​തി​രേ പോ​ക്സോ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു. ഇ​തോ​ടെ പ്ര​തി ഗോ​വ​യി​ലു​ള്ള സ​ഹോ​ദ​രി​യു​ടെ അ​ടു​ത്തേ​ക്ക് ക​ട​ന്നു.
ക​ട്ട​പ്പ​ന ഡി​വൈ​എ​സ്പി എ​ൻ.​സി. രാ​ജ്മോ​ഹ​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് ഗോ​വ​യി​ലെ​ത്തി പ്ര​തി​ക്കാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പി​ടി​ക്ക​പ്പെ​ടു​മെ​ന്ന ഘ​ട്ട​മെ​ത്തി​യ​തോ​ടെ പ്ര​തി ബു​ധ​നാ​ഴ്ച പോ​ക്സോ കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങു​ന്ന​തി​നാ​യി നാ​ട്ടി​ലെ​ത്തി. മു​ട്ടം കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ​യാ​ണ് പോ​ലീ​സ് സാ​ഹ​സി​ക​മാ​യി പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ൾ മു​ന്പും പോ​ക്സോ കേ​സി​ൽ ശി​ക്ഷ അ​നു​ഭ​വി​ച്ചി​ട്ടു​ള്ള ആ​ളാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​യെ തെ​ളി​വെ​ടു​പ്പി​നു​ശേ​ഷം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡു​ചെ​യ്തു.
നെ​ടു​ങ്ക​ണ്ടം എ​സ്ഐ വി​നോ​ദ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സി​പി​ഒ അ​ജീ​ഷ്, സൂ​ര​ജ് എ​ന്നി​വ​രു​ൾ​പ്പെ​ടു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.