ലോ​ക്ക് ഡൗ​ണ്‍: ടൗ​ണി​ലെ ജ​ന​ത്തി​ര​ക്കി​ൽ ഗ​ണ്യ​മാ​യ കു​റ​വ്
Thursday, March 26, 2020 10:17 PM IST
ക​ട്ട​പ്പ​ന: ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തി​ന്‍റെ മൂ​ന്നാം​നാ​ൾ നി​ര​ത്തു​ക​ളി​ലും ടൗ​ണു​ക​ളി​ലും നാ​ൽ​ക്ക​വ​ല​ക​ളി​ലും ജ​ന​ത്തി​ര​ക്കി​ന് ഗ​ണ്യ​മാ​യ കു​റ​വ് അ​നു​ഭ​വ​പ്പെ​ട്ടു. പോ​ലീ​സി​ന്‍റെ ക​ർ​ശ​ന ന​ട​പ​ടി​ക​ളും വൈ​റ​സ് ബാ​ധ​യു​ടെ വ്യാ​പ​നം സം​ബ​ന്ധി​ച്ച മു​ന്ന​റി​യി​പ്പു​ക​ളും ജ​ന​ങ്ങ​ൾ അം​ഗീ​ക​രി​ച്ച​തി​ന്‍റെ സൂ​ച​ന​ക​ളാ​ണ് പൊ​തു​വേ ഇ​ന്ന​ലെ ക​ണ്ട​ത്.
അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ ശേ​ഖ​രി​ക്കാ​നു​ള്ള ആ​ളു​ക​ളു​ടെ ആ​വേ​ശ​വും തെ​ല്ല​ട​ങ്ങി​യി​ട്ടു​ണ്ട്. ഒ​ട്ടു​മി​ക്ക ആ​ളു​ക​ളും ഒ​രാ​ഴ്ച​ത്തേ​ക്കെ​ങ്കി​ലും വേ​ണ്ടു​ന്ന അ​ത്യാ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. ദി​വ​സ വ​രു​മാ​ന​ക്കാ​രാ​യ ആ​ളു​ക​ളാ​ണ് അ​വ​ശ്യ​സാ​ധ​ന ശേ​ഖ​ര​ണ​ത്തി​ൽ പി​ന്നി​ലു​ള്ള​ത്.
റേ​ഷ​ൻ ക​ട​ക​ളി​ലൂ​ടെ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ ആ​വ​ശ്യ​ത്തി​നു വി​ത​ര​ണം​ചെ​യ്യു​മെ​ന്ന സ​ർ​ക്കാ​ർ പ്ര​ഖ്യാ​പ​ന​വും ആ​ളു​ക​ൾ​ക്ക് ആ​ശ്വാ​സ​മാ​യി​ട്ടു​ണ്ട്. ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ ആ​വ​ശ്യ​നു​സ​ര​ണം വി​ത​ര​ണം​ചെ​യ്യാ​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ സ​ർ​ക്കാ​ർ​ത​ല​ത്തി​ൽ ഒ​രു​ക്കി​യി​ല്ലെ​ങ്കി​ൽ പ്ര​ശ്നം നി​യ​ന്ത്ര​ണ​ത്തി​ൽ ഒ​തു​ങ്ങു​മെ​ന്നും ക​രു​താ​നാ​കി​ല്ല.
ഇ​തി​നി​ടെ ഇ​ന്ന​ലേ​യും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ മു​ൻ​ക​രു​ത​ൽ അ​റി​യി​പ്പു​ക​ൾ ന​ൽ​കു​ന്നു​ണ്ട്. രാ​വി​ലെ ഏ​ഴു​മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ മാ​ത്ര​മേ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​പ്പി​ക്കാ​വൂ എ​ന്നും നി​ർ​ദേ​ശം ആ​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നു​ള്ള അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ വ​ര​വ് സു​ഗ​മ​മാ​യി​ട്ടി​ല്ല. നി​ല​വി​ൽ ജി​ല്ലാ ഭ​ര​ണ​കൂ​ട​ങ്ങ​ൾ ജ​ന​ക്കൂ​ട്ടം നി​യ​ന്ത്രി​ക്കു​ന്ന​തി​ൽ മാ​ത്ര​മാ​ണ് ശ്ര​ദ്ധ ചെ​ലു​ത്തി​യി​രി​ക്കു​ന്ന​ത്. നി​ല​വി​ലു​ള്ള സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ചാ​ൽ ജ​ന​ങ്ങ​ളെ വീ​ട്ടി​ലി​രു​ത്താ​നു​ള്ള ശ്ര​മം വി​ജ​യ​ത്തി​ലാ​ണ്.
തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ആ​ളു​ക​ൾ വ​ഴി​യി​ലി​റ​ങ്ങാ​തെ ആ​വ​ശ്യ​ങ്ങ​ൾ ന​ട​ത്തി​ക്കൊ​ടു​ക്കാ​നും ക​ർ​ഷ​ക​രു​ടേ​യും ക്ഷീ​ര​ക​ർ​ഷ​ക​രു​ടേ​യും ക​ർ​ഷ​ക - തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളു​ടേ​യും പ്ര​ശ്ന​ങ്ങ​ളി​ൽ ഇ​ട​പെ​ട​ലു​ണ്ടാ​യാ​ൽ ലോ​ക്ക് ഡൗ​ണി​ന്‍റെ തു​ട​ർ​ദി​വ​സ​ങ്ങ​ൾ ജി​ല്ല​യി​ൽ വ​ലി​യ പ്ര​ശ്ന​ങ്ങ​ൾ​ക്ക് സാ​ധ്യ​ത​യി​ല്ല.