കൊ​റോ​ണ വാ​ർ​ഡി​ന് സ​ഹാ​യ​വു​മാ​യി ന്യൂ​മാ​ൻ കോ​ള​ജ്
Saturday, March 28, 2020 10:55 PM IST
തൊ​ടു​പു​ഴ: ജി​ല്ലാ ആ​ശു​പ​ത്രി​യോ​ട​നു​ബ​ന്ധി​ച്ചു​ള്ള കൊ​റോ​ണ വാ​ർ​ഡി​ന് സ​ഹാ​യ​ഹ​സ്ത​വു​മാ​യി ന്യൂ​മാ​ൻ കോ​ള​ജും രം​ഗ​ത്ത്.

കോ​ള​ജി​ലെ എ​ൻ​സി​സി, എ​ൻ​എ​സ്എ​സ് വി​ഭാ​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ കൊ​റോ​ണ വാ​ർ​ഡി​ലേ​ക്ക് ഫ​ർ​ണി​ച്ച​ർ ശേ​ഖ​രം കൈ​മാ​റി​യാ​ണ് സ​ർ​ക്കാ​രി​ന്‍റെ​യും ആ​രോ​ഗ്യ​വി​ഭാ​ഗ​ത്തി​ന്‍റേ യും നേ​തൃ​ത്വ​ത്തി​ലു​ള്ള കൊ​റോ​ണ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യ​ത്. ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​സു​ജ ജോ​സ​ഫ്, ഉ​ഷാ​കു​മാ​രി, രേ​ഖ എ​ന്നി​വ​ർ​ചേ​ർ​ന്ന് ഫ​ർ​ണി​ച്ച​റു​ക​ൾ ഏ​റ്റു​വാ​ങ്ങി.
പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ തു​ട​ർ​ന്നും കോ​ള​ജ് സ​ഹ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും ജീ​വ​ൻ പ​ണ​യം​വ​ച്ച് അ​ക്ഷീ​ണം പ്ര​യ​ത്നി​ക്കു​ന്ന ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രോ​ട് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ക്കു​ക​യാ​ണെ​ന്നും കോ​ള​ജ് വൈ​സ് പ്രി​ൻ​സി​പ്പ​ൽ റ​വ. ഡോ. ​മാ​നു​വ​ൽ പി​ച്ച​ള​ക്കാ​ട്ട് പ​റ​ഞ്ഞു. ബ​ർ​സാ​ർ ഫാ. ​പോ​ൾ കാ​ര​ക്കൊ​ന്പി​ൽ, എ​ൻ​സി​സി ഓ​ഫീ​സ​ർ ല​ഫ്. പ്ര​ജീ​ഷ് സി. ​മാ​ത്യു, എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ പ്ര​ഫ. ജി​തി​ൻ ജോ​യി എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കി.