കാ​ലി, കോ​ഴി​ത്തീ​റ്റ വാ​ഹ​ന​ങ്ങ​ൾ ത​ട​യ​രു​ത്: എം​പി
Saturday, March 28, 2020 10:55 PM IST
തൊ​ടു​പു​ഴ: അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​ലി, കോ​ഴി, മ​ത്സ്യം എ​ന്നി​വ​യ്ക്കു​ള്ള തീ​റ്റ സു​ഗ​മ​മാ​യി കൊ​ണ്ടു​വ​രാ​ൻ അ​നു​വാ​ദം ന​ൽ​ക​ണ​മെ​ന്ന് ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി ആ​വ​ശ്യ​പ്പെ​ട്ടു. ലോ​ക്ക് ഡൗ​ണ്‍ തു​ട​ങ്ങു​ന്ന സ​മ​യ​ത്ത് അ​വ​ശ്യ സ​ർ​വീ​സാ​യി തീ​റ്റ കൊ​ണ്ടു​വ​രു​ന്ന​ത് പ​രി​ഗ​ണി​ക്കു​മെ​ന്ന് സ​ർ​ക്കാ​ർ ഉ​റ​പ്പു​ന​ൽ​കി​യ​താ​ണ്. എ​ന്നാ​ൽ ഇ​പ്പോ​ഴും അ​തി​ർ​ത്തി​യി​ൽ കേ​ര​ള​ത്തി​ൽ നി​ന്നു​മു​ള്ള വാ​ഹ​ന​ങ്ങ​ൾ ത​ട​യു​ക​യാ​ണ്. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ണി​ച്ച് ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എ​ട​പ്പാ​ടി പ​ള​നി സ്വാ​മി​ക്ക് ക​ത്ത​യ​ച്ച​താ​യും ഇ​നി​യും പ്ര​ശ്ന​പ​രി​ഹാ​രം ഉ​ണ്ടാ​കാ​ത്ത​തു സ​ർ​ക്കാ​ർ ഗൗ​ര​വ​പൂ​ർ​വം പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി​യോ​ടും മൃ​ഗ​സം​ര​ക്ഷ​ണ മ​ന്ത്രി​യോ​ടും ആ​വ​ശ്യ​പ്പെ​ട്ട​താ​യും ഡീ​ൻ കു​ര്യാ​ക്കോ​സ് അ​റി​യി​ച്ചു.