ജില്ലയിൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രു​ടെ എ​ണ്ണം ര​ണ്ടാ​യി​രം ക​വിഞ്ഞു
Sunday, March 29, 2020 9:57 PM IST
തൊ​ടു​പു​ഴ: ​ജി​ല്ല​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യ​വ​രു​ടെ എ​ണ്ണം വീ​ണ്ടും വ​ർ​ധി​ച്ചു.​ഇ​ന്ന​ലെ മാ​ത്രം 338 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​യി. ആകെ 2265 പേ​രാ​ണ് നി​ല​വി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​ത്. ഇ​തി​ൽ ആ​റു​പേ​ർ ആ​ശു​പ​ത്രി​യി​ലാ​ണ്.​ആ​ശു​പ​ത്രി​യി​ൽ നീ​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന ഒ​രാ​ളെ ഇ​ന്ന​ലെ രോ​ഗ​മി​ല്ലെ​ന്നു ക​ണ്ട് വി​ട്ട​യ​ച്ചു.​കോ​വി​ഡ് ബാ​ധി​ച്ച ര​ണ്ടു​പേ​ർ തൊ​ടു​പു​ഴ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ​യി​ലാ​ണ്.​ഇ​വ​രു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ശ​നി​യാ​ഴ്ച പ​രി​ശോ​ധ​നാ ഫ​ലം ല​ഭി​ച്ച എ​ല്ലാ​വ​രു​ടെ​യും ഫ​ലം നെ​ഗ​റ്റീ​വാ​ണ്.17 പേ​രു​ടെ ഫ​ലം ഇ​നി​യും ല​ഭി​ക്കാ​നു​ണ്ട്.​ ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ൽ 100 പേ​രു​ടെ സ്ര​വം പ​രി​ശോ​ധ​ന​യ്ക്കാ​യി എ​ടു​ത്തി​ട്ടു​ണ്ട്.​ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സ​മാ​യി ജി​ല്ല​യി​ൽ ആ​ർ​ക്കും കൊ​റോ​ണ ബാ​ധി​ക്കാ​ത്ത​ത് ആ​ശ്വാ​സം പ​ക​രു​ന്നു​ണ്ട്.​
ഇ​ടു​ക്കി​യി​ലെ പൊ​തു പ്ര​വ​ർ​ത്ത​ക​ൻ സം​സ്ഥാ​ന​ത്തെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​ക​യും പ്ര​മു​ഖ​ര​ട​ക്കം നി​ര​വ​ധി​പ്പേ​രു​മാ​യി ഇ​ട​പ​ഴ​കു​ക​യും ചെ​യ്ത​ത് ആ​ശ​ങ്ക​യ്ക്ക് ഇ​ട​യാ​ക്കി​യി​രു​ന്നു.​ക​ഴി​ഞ്ഞ 26ന് ​ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ര​ണ്ടാ​മ​ത്തെ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീ​വാ​യ​ത് ആ​ശ്വാ​സ​ക​ര​മാ​ണ്. എ​ന്നാ​ൽ നി​രീ​ക്ഷ​ണ കാ​ലാ​വ​ധി​യാ​യ 28 ദി​വ​സം വീ​ട്ടി​ലി​രു​ന്ന് പൂ​ർ​ത്തി​യാ​ക്കേ​ണ്ട​തു​ണ്ട്. ഇ​ദ്ദേ​ഹ​വു​മാ​യി നേ​രി​ട്ട് സ​ന്പ​ർ​ക്ക​ത്തി​ലി​രു​ന്ന 12 പേ​രു​ടെ സ്ര​വ പ​രി​ശോ​ധ​ന ഫ​ല​ങ്ങ​ളും നെ​ഗ​റ്റീ​വാ​ണ്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളു​ൾ​പ്പ​ടെ​യു​ള്ള​വ​രു​ടെ പ​രി​ശോ​ധ​ന ഫ​ല​ങ്ങ​ളാ​ണ് പു​റ​ത്തു​വ​ന്ന​ത്. ജി​ല്ല​യി​ൽ ആ​ദ്യ​ത്തെ കൊ​റോ​ണ ബാ​ധ റി​പ്പോ​ർ​ട്ട് ചെ​യ്ത ബ്രി​ട്ടീ​ഷ് പൗ​ര​ൻ താ​മ​സി​ച്ച മൂ​ന്നാ​ർ ടീ ​കൗ​ണ്ടി റി​സോ​ർ​ട്ടി​ലെ താ​മ​സ​ക്കാ​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യു​മ​ട​ക്കം 77 പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ലവും നെഗറ്റീവായിരുന്നു. ഇതും ജില്ലാ ഭരണകൂടത്തിന് ആ​ശ്വാ​സം ന​ൽ​കു​ന്നു​ണ്ട്.