കാ​ർ​ഷി​ക വാ​യ്പ പ​ലി​ശ എ​ഴു​തി ത​ള്ള​ണം-​പി.​ജെ.​ജോ​സ​ഫ്
Monday, March 30, 2020 9:47 PM IST
തൊ​ടു​പു​ഴ:​കാ​ർ​ഷി​ക വാ​യ്പ പ​ലി​ശ എ​ഴു​തി ത​ള്ളാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ പി.​ജെ.​ജോ​സ​ഫ് എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു.​
കാ​ർ​ഷി​കോ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക് ഒ​ന്നി​നും ന്യാ​യ​വി​ല ല​ഭി​ക്കു​ന്നി​ല്ല.​ക​ർ​ഷ​ക സ​മൂ​ഹ​വും വ്യാ​പാ​രി​ക​ളും ബു​ദ്ധി​മു​ട്ടി​ലാ​ണ്.
​പ​ത്താ​മു​ദ​യ​ത്തി​നു മു​ന്പ് ന​ടീ​ൽ വ​സ്തു​ക്ക​ളും വ​ള​വും കൃ​ഷി​ഭ​വ​നു​ക​ൾ വ​ഴി ല​ഭ്യ​മാ​ക്ക​ണം.​റ​ബ​ർ സ​ബ്സി​ഡി തു​ക വി​ത​ര​ണം ചെ​യ്യാ​നും ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.