ക​ർ​ട്ട​ൻ ക​ഴു​ത്തി​ൽ കു​രു​ങ്ങി വി​ദ്യാ​ർ​ഥി മ​രി​ച്ചു
Thursday, April 2, 2020 10:27 PM IST
തൊ​ടു​പു​ഴ: മൊ​ബൈ​ലി​ൽ ക​ളി​യ്ക്കു​ന്ന​തി​നി​ടെ ക​ഴു​ത്തി​ൽ വാ​തി​ൽ ക​ർ​ട്ട​ൻ കു​രു​ങ്ങി വി​ദ്യാ​ർ​ഥി മ​രി​ച്ചു. കു​ന്നം ഐ​രാ​ന്പി​ള്ളി ചെ​റു​തോ​ട്ടി​ൻ​ക​ര വെ​ട്ടി​ക്കാ​ട്ട് ജി​നേ​ഷി​ന്‍റെ മ​ക​ൻ ആ​ദി​ത്യ​ൻ (അ​ച്ചു-11) ആ​ണ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച രാ​ത്രി പ​ത്തോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ആ​ദി​ത്യ​ന്‍റെ മാ​താ​പി​താ​ക്ക​ൾ ഒ​രു മു​റി​യി​ലും ആ​ദി​ത്യ​നും അ​നു​ജ​നും വ​ല്യ​മ്മ​യോ​ടൊ​പ്പം മ​റ്റൊ​രു മു​റി​യി​ലു​മാ​ണ് കി​ട​ക്കു​ന്ന​ത്. ഇ​തി​നി​ടെ മൊ​ബൈ​ലു​മാ​യി ആ​ദി​ത്യ​ൻ ഹാ​ളി​ലെ​ത്തി കി​ട​ന്നു.

പി​ന്നീ​ട് കു​ട്ടി​ക​ൾ ഉ​റ​ങ്ങി​യോ​യെ​ന്ന് പി​താ​വെ​ത്തി നോ​ക്കു​ന്പോ​ഴാ​ണ് ഇ​രു വ​ശ​ങ്ങ​ളി​ലും ചേ​ർ​ത്ത് കെ​ട്ടി​യ ക​ർ​ട്ട​നി​ൽ കു​രു​ങ്ങി ച​ല​ന​മ​റ്റ നി​ല​യി​ൽ ആ​ദി​ത്യ​നെ ക​ണ്ടെ​ത്തി​യ​ത്. കാ​ളി​യാ​ർ എ​സ്ഐ വി.​സി.​വി​ഷ്ണു​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കി. സം​സ്കാ​രം ന​ട​ത്തി. മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യി​ല്ലെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.