ഗ്രീ​ൻ​വാ​ലി ഡ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി കു​ടി​വെ​ള്ളം വി​ത​ര​ണം​ചെ​യ്തു
Saturday, April 4, 2020 10:28 PM IST
ചെ​റു​തോ​ണി: കോ​ട്ട​യം അ​തി​രൂ​പ​ത​യു​ടെ സാ​മൂ​ഹ്യ സേ​വ​ന വി​ഭാ​ഗ​മാ​യ ഗ്രീ​ൻ​വാ​ലി ഡ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി​യു​ടെ​യും ത​ടി​യ​ൻ​പാ​ട് ഫാ​ത്തി​മ​മാ​താ പ​ള്ളി കെ​സി​സി യൂ​ണി​റ്റി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ കു​ടി​വെ​ള്ള​ക്ഷാ​മം നേ​രി​ടു​ന്ന ചു​രു​ളി, മ​രു​തും​പാ​റ, പാ​ൽ​ക്കു​ളം​മേ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ കു​ടി​വെ​ള്ളം വി​ത​ര​ണം​ചെ​യ്തു.

ര​ണ്ടു​കി​ലോ​മീ​റ്റ​റി​ല​ധി​കം ദൂ​രം ത​ല​ച്ചു​മ​ടാ​യി വെ​ള്ളം വീ​ടു​ക​ളി​ൽ എ​ത്തി​ക്കു​ന്ന ഇ​വ​ർ​ക്ക് ദി​വ​സ​ത്തി​ന്‍റെ പ​കു​തി​യി​ല​ധി​കം സ​മ​യം കു​ടി​വെ​ള്ള​ത്തി​നാ​യി ചെ​ല​വ​ഴി​ക്കേ​ണ്ടി​വ​രു​ന്നു. വാ​ഹ​ന​സൗ​ക​ര്യം കു​റ​വു​ള്ള ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ ഏ​താ​നും​പേ​ർ​ക്ക് കൊ​റോ​ണ രോ​ഗം സ്ഥി​രീ​ക​രി​ച്ച​തോ​ടെ ആ​ളു​ക​ൾ കു​ടി​വെ​ള്ളം കൊ​ണ്ടു​വ​രു​ന്ന​തി​ന് വ​ള​രെ അ​ധി​കം ക​ഷ്ട​പ്പെ​ടു​ക​യാ​യി​രു​ന്നു.
പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് കു​ടി​വെ​ള്ളം വി​ത​ര​ണം ചെ​യ്യു​ന്ന​ത്.

കു​ടി​വെ​ള്ള​വി​ത​ര​ണ​ത്തി​ന് ഗ്രീ​ൻ​വാ​ലി ഡ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി സെ​ക്ര​ട്ട​റി ഫാ. ​ജോ​ബി​ൻ പ്ലാ​ച്ചേ​രി​പ്പു​റ​ത്ത്, പ്രോ​ഗ്രാം ഓ​ഫീ​സ​ർ സി​റി​യ​ക് ജോ​സ​ഫ്, കെ​സി​സി യൂ​ണി​റ്റ് സെ​ക്ര​ട്ട​റി സ​ജി ക​ട​ല​ക്ക​ൽ, അ​നി​മേ​റ്റ​ർ സി​നി ഷൈ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം​ന​ൽ​കി.