തോ​ട്ടം മേ​ഖ​ല​യി​ൽ നി​യ​ന്ത്രി​ത​മാ​യി തൊ​ഴി​ലാ​ളി​ക​ളെ ഇ​റ​ക്കി ജോ​ലി​ചെ​യ്യാ​ൻ സ​ർ​ക്കാ​ർ അ​നു​മ​തി
Saturday, April 4, 2020 10:28 PM IST
ക​ട്ട​പ്പ​ന: തോ​ട്ടം മേ​ഖ​ല​യി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ തൊ​ഴി​ലാ​ളി​ക​ളെ ഇ​റ​ക്കി ജോ​ലി​ചെ​യ്യി​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ അ​നു​മ​തി. ലോ​ക്ക് ഡൗ​ണി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ത്യാ​വ​ശ്യ ജോ​ലി​ക​ൾ​പോ​ലും ന​ട​ത്താ​നാ​കാ​തെ കാ​ർ​ഷി​ക​മേ​ഖ​ല​യി​ലു​ണ്ടാ​യ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

തോ​ട്ടം - കാ​ർ​ഷി​ക മേ​ഖ​ല​യി​ല അ​ത്യാ​വ​ശ്യ ജോ​ലി​ക​ൾ​പോ​ലും ചെ​യ്യാ​നാ​കാ​തെ പ്ര​തി​സ​ന്ധി​യി​ലാ​ണെ​ന്ന് ഏ​പ്രി​ൽ ഒ​ന്നി​ന് ദീ​പി​ക റി​പ്പോ​ർ​ട്ടു ചെ​യ്തി​രു​ന്നു. ര​ണ്ടി​ന് ലേ​ബ​ർ ക​മ്മീ​ഷ​ണ​ർ സ​ർ​ക്കാ​രി​നു​ന​ൽ​കി​യ ക​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മൂ​ന്നി​ന് സ​ർ​ക്കാ​ർ ഉ​ത്ത​ര​വു​ണ്ടാ​യ​ത്.
ഇ​ത​നു​സ​രി​ച്ച് തേ​യി​ല, ഏ​ലം, കാ​പ്പി, എ​ണ്ണ​പ്പ​ന, ക​ശു​വ​ണ്ടി, ഗ്രാ​ന്പു തോ​ട്ട​ങ്ങ​ളി​ൽ ജോ​ലി​ക്കാ​രെ ഉ​പ​യോ​ഗി​ച്ച് അ​ത്യാ​വ​ശ്യ കൃ​ഷി​ക​ൾ ചെ​യ്യാം. തേ​യി​ല​ത്തോ​ട്ട​ത്തി​ൽ അ​ര ഏ​ക്ക​റി​ൽ ഒ​രാ​ളും ഏ​ല​ത്തോ​ട്ട​ത്തി​ൽ ഒ​രേ​ക്ക​റി​ന് ഒ​രാ​ളും എ​ന്ന അ​നു​പാ​ത​ത്തി​ലാ​ണ് ജോ​ലി​ക്കാ​രെ അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ന​ന, വി​ള​വെ​ടു​പ്പ്, കീ​ട​നാ​ശി​നി പ്ര​യോ​ഗം എ​ന്നി​വ ന​ട​ത്തു​ന്ന​തി​നാ​ണ്അ​നു​മ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

തേ​യി​ല തോ​ട്ട​ങ്ങ​ളി​ൽ ല​യ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ളെ​വേ​ണം ഉ​പ​യോ​ഗി​ക്കാ​ൻ. അ​വ​ര​വ​രു​ടെ തോ​ട്ട​ത്തി​ൽ മാ​ത്ര​മേ ജോ​ലി അ​നു​വ​ദി​ക്കൂ. കൊ​ളു​ന്തെ​ടു​പ്പും സം​സ്ക​ര​ണ​വും അ​താ​തു ഫാ​ക്ട​റി​ക​ളി​ൽ ത​ന്നെ​യാ​ക​ണം. കൊ​ളു​ന്ത് തൂ​ക്കു​ന്ന സ്ഥ​ല​ത്ത് തൊ​ഴി​ലാ​ളി​ക​ൾ എ​ട്ട​ടി അ​ക​ലം പാ​ലി​ക്ക​ണം.

ഏ​ല​ത്തോ​ട്ട​ങ്ങ​ളി​ൽ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും തൊ​ഴി​ലാ​ളി​ക​ളെ കൊ​ണ്ടു​വ​ന്ന് ജോ​ലി​ചെ​യ്യി​പ്പി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല. ഇ​റി​ഗേ​ഷ​നും കീ​ട​നാ​ശി​നി പ്ര​യോ​ഗ​വു​മാ​ണ് ഏ​ല​ത്തോ​ട്ട​ങ്ങ​ളി​ൽ അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. കാ​പ്പി​ത്തോ​ട്ട​ത്തി​ലും ഇ​റി​ഗേ​ഷ​നും കീ​ട​നാ​ശി​നി പ്ര​യോ​ഗ​വു​മാ​ണ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ഓ​യി​ൽ പാം ​തോ​ട്ട​ങ്ങ​ളി​ൽ 15 ഏ​ക്ക​റി​ന് നാ​ലു​പേ​രെ ജോ​ലി​ക്കി​റ​ക്കാം. ക​ശു​മാ​വ് സം​ഭ​രി​ക്കാ​ൻ ഒ​രു ഹെ​ക്ട​റി​ന് ഒ​രാ​ളെ​യാ​ണ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ഗ്രാ​ന്പു തോ​ട്ട​ങ്ങ​ളി​ൽ ഒ​രേ​ക്ക​റി​ൽ മൂ​ന്നു തൊ​ഴി​ലാ​ളി​ക​ളാ​കാം. കോ​വി​ഡ് വ്യാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​ക്കാ​ർ നി​ഷ്ക​ർ​ഷി​ച്ചി​രി​ക്കു​ന്ന എ​ല്ലാ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും കൃ​ഷി​സ്ഥ​ല​ത്തും ബാ​ധ​ക​മാ​ണ്.