ജി​യോ മാ​ത്യു​വി​ന് കോ​വി​ഡ് 19 ക​മ്യൂ​ണി​റ്റി ഇ​മ്യൂ​ണി​റ്റി സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ
Saturday, April 4, 2020 10:33 PM IST
തൊ​ടു​പു​ഴ: ദു​ബാ​യ് ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന മു​ഹ​മ്മ​ദ് ബി​ൻ റാ​ഷി​ദ് യൂ​ണി​വ​ഴ്സി​റ്റി ഓ​ഫ് മെ​ഡി​സി​ൻ ആ​ൻ​ഡ് ഹെ​ൽ​ത്ത് സ​യ​ൻ​സി​ൽ​നി​ന്നും കോ​വി​ഡ് 19 വി​ഷ​യ​ത്തി​ൽ ക​മ്യൂ​ണി​റ്റി ഇ​മ്യൂ​ണി​റ്റി അം​ബാ​സി​ഡ​ർ സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ ജി​യോ മാ​ത്യു​വി​ന് ല​ഭി​ച്ചു. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യ ജി​യോ മാ​ത്യു കോ​വി​ഡ് 19 മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള റി​ലീ​ഫ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യു​ള്ള ഡി​സി​സി​യു​ടെ ക​ണ്‍​ട്രോ​ൾ റൂ​മി​ന്‍റെ ചു​മ​ത​ല​ക്കാ​ര​ൻ​കൂ​ടി​യാ​ണ്.സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഒ​രു​മ​ണി​ക്കൂ​ർ ദൈ​ർ​ഘ്യ​മു​ള്ള ഓ​ണ്‍​ലൈ​ൻ കോ​ഴ്സ് വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്കാ​ണ് സ​ർ​ട്ടി​ഫി​ഫി​ക്കേ​ഷ​ൻ ല​ഭി​ക്കു​ന്ന​ത്. കോ​വി​ഡ് 19 ന്‍റെ വ്യാ​പ​നം ത​ട​യു​ന്ന​തി​നും നി​യ​ന്ത്രി​ക്കു​ന്ന​തി​നും സ​മൂ​ഹ​ത്തി​ൽ ഇ​ട​പെ​ട​ൽ ന​ട​ത്താ​ൻ ക​ഴി​യു​ന്ന​വ​രെ ക​ണ്ടെ​ത്തി പ്രാ​പ്ത​രാ​ക്കു​ക എ​ന്ന​താ​ണ് കോ​ഴ്സി​ന്‍റെ ഉ​ദ്ദേ​ശ്യം.