കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ ഏ​ഴ് വി​ചാ​ര​ണ ത​ട​വു​കാ​ർ​ക്ക് ജാ​മ്യം
Sunday, April 5, 2020 9:18 PM IST
മു​ട്ടം: കോ​വി​ഡ് രോ​ഗ​ബാ​ധ​യു​ടെ പ്ര​ത്യേ​ക സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ച് ഇ​ടു​ക്കി ജി​ല്ലാ ജ​യി​ലി​ൽ ഏ​ഴു വി​ചാ​ര​ണ ത​ട​വു​കാ​ർ​ക്ക് ജാ​മ്യം ല​ഭി​ച്ചു. ഏ​ഴു വ​ർ​ഷ​ത്തി​ൽ താ​ഴെ ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന വ​കു​പ്പു​ക​ൾ പ്ര​കാ​രം വി​ചാ​ര​ണ ത​ട​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന​വ​ർ​ക്ക് നി​ല​വി​ലെ സാ​മൂ​ഹ്യ സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ച് ഹൈ​ക്കോ​ട​തി ഇ​ട​ക്കാ​ല ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു. ഇ​തു പ്ര​കാ​ര​മാ​ണ് പോ​ക്സോ കേ​സു​ക​ളി​ൽ ഏ​ഴു വ​ർ​ഷ​ത്തി​ൽ താ​ഴെ ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന വ​കു​പ്പു​ക​ൾ പ്ര​കാ​രം വി​ചാ​ര​ണ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന നാ​ലു പേ​ർ​ക്കും അ​ടി​പി​ടി കേ​സി​ൽ ഉ​ൾ​പ്പെ​ട്ടി​രു​ന്ന ഒ​രാ​ൾ​ക്കും ജാ​മ്യം ല​ഭി​ച്ച​ത്.
കൊ​ല​പാ​ത​ക കേ​സി​ൽ വി​ചാ​ര​ണ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന ര​ണ്ട് പേ​ർ​ക്ക് ഹൈ​ക്കോ​ട​തി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ലൂ​ടെ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ച്ച് ജി​ല്ലാ കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു. ലോ​ക്ക് ഡൗ​ണ്‍ നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​വ​രെ ജ​യി​ലി​ൽ നി​ന്നും വീ​ട്ടി​ലേ​ക്കു കൂ​ട്ടി​കൊ​ണ്ടു പോ​കാ​ൻ അ​വ​സ​ര​മൊ​രു​ക്കി​യാ​ണ് ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ച​ത്.