കൗ​ണ്‍​സ​ില​ർ​മാ​രെ വി​ളി​ക്കാ​ൻ സൗ​ക​ര്യ​മൊ​രു​ക്കി വ​നി​താ ക​മ്മീ​ഷ​ൻ
Sunday, April 5, 2020 9:22 PM IST
ഇ​ടു​ക്കി: കോ​വി​ഡ് പ്ര​തി​രോ​ധ കാ​ല​യ​ള​വി​ൽ സം​സ്ഥാ​ന വ​നി​താ ക​മ്മീ​ഷ​ൻ ഓ​ഫീ​സ് പൂ​ർ​ണ തോ​തി​ൽ പ്ര​വ​ർ​ത്തി​ക്കാ​നാ​വാ​ത്ത സാ​ഹ​ച​ര്യ​മാ​യ​തി​നാ​ൽ പ്ര​ശ്ന​ങ്ങ​ൾ നേ​രി​ടു​ന്ന വ​നി​ത​ക​ൾ​ക്ക് കൗ​ണ്‍​സ​ില​ർ​മാ​രെ നേ​രി​ട്ടു വി​ളി​ക്കു​ന്ന​തി​നു സൗ​ക​ര്യ​മൊ​രു​ക്കി​യ​താ​യി അ​ധ്യ​ക്ഷ എം.​സി. ജോ​സ​ഫൈ​ൻ. രാ​വി​ലെ ഒ​ൻ​പ​തു മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു വ​രെ ടെ​ലി​ഫോ​ണി​ലൂ​ടെ അ​താ​ത് ജി​ല്ല​ക​ളി​ലെ കൗ​ണ്‍​സി​ല​ർ​മാ​രെ വി​ളി​ക്കാം. നി​യ​മ​ന​ട​പ​ടി​ക​ൾ ആ​വ​ശ്യ​മാ​യ കേ​സു​ക​ളി​ൽ ക​മ്മീ​ഷ​ൻ അം​ഗ​ങ്ങ​ൾ നേ​രി​ട്ട് ഇ​ട​പെ​ടും. ഫോ​ണ്‍: 9645 733 967.

ഭ​ക്ഷ്യ സാ​ധ​ന​ങ്ങ​ൾ
ന​ൽ​കി

തൊ​ടു​പു​ഴ: അ​ന്യ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ ക്യാ​ന്പു​ക​ളി​ൽ കോ​ണ്‍​ഗ്ര​സ് ഭ​ക്ഷ്യ സാ​ധ​ന​ങ്ങ​ൾ ന​ൽ​കി. തൊ​ടു​പു​ഴ​യി​ൽ ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​യോ മാ​ത്യു ,ടി.​ജെ പീ​റ്റ​ർ , ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ജാ​ഫ​ർ​ഖാ​ൻ മു​ഹ​മ്മ​ദ് , യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് വി.​സി.​അ​നീ​ഷ്, ബി​ലാ​ൽ സ​മ​ദ്, കെ.​എ. ഷ​ഫീ​ക്, ആ​ർ.​ജ​യ​ൻ , വി​ഷ്ണു ദേ​വ് ,ജെ​യ്സ​ണ്‍ തോ​മ​സ് എ​ന്നി​വ​ർ ഭ​ക്ഷ്യ വി​ത​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.